പ്രീമിയര്‍ ലീഗ് ; സതാംട്ടനെ എട്ട് നിലയില്‍ തോല്‍പ്പിച്ച് ആഴ്സണല്‍
ചിര വൈരികള്‍ ആയ ബോണ്‍മൌത്തിനെതിരെ വളരെ ദുര്‍ഭല രീതിയില്‍ കളിച്ച സതാംട്ടന്‍ ഇന്നലെ ആഴ്സണലിനെതിരെ പ്രകടനം മെച്ചപ്പെടുത്തി എങ്കിലും ഫലം പരാജയം തന്നെ.ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ആണ് ആഴ്സണല്‍ സതാംട്ടനെ പരാജയപ്പെടുത്തിയത്.55 ആം മിനുട്ടില്‍ ലീഡ് നേടി കൊണ്ട് സതാംട്ടന്‍ എമിറേറ്റ്സ് സ്റ്റേഡിയത്തിനെ ഒന്നു വിറപ്പിച്ചു എങ്കിലും നൊടിയിടയില്‍ തന്നെ ഗണേര്‍സ് തിരിച്ചുവന്നു.
കാമറൂൺ ആർച്ചർ ആണ് ആഴ്സണല്‍ പ്രതിരോധത്തിലേക്ക് നിറയൊഴിച്ചത്.എന്നാല്‍ വലത് വിങര്‍ ബുക്കായോ സാക്ക ഇന്നലെ പിച്ചില്‍ ഒരു തീ പൊരി പ്രകടനം ആയിരുന്നു പുറത്തു എടുത്തത്.അദ്ദേഹം നല്കിയ അവസരത്തില്‍ കായി ഹവേര്‍റ്റ്സ്,ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവര്‍ ഗോള്‍ കണ്ടെത്തി ആഴ്സണലിന് ലീഡ് നല്കി.അതിനു ശേഷം 88 ആം മിനുട്ടില്‍ അദ്ദേഹം തന്നെ നിയന്ത്രണം ഏറ്റെടുത്ത് ആഴ്സണലിന് വേണ്ടി മൂന്നാം ഗോളും നേടി.വിജയത്തോടെ ഗണേര്‍സ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.