“റാമോസും , റൊണാള്‍ഡോയും പോയിട്ട് തകര്‍ന്നിട്ടില്ല റയല്‍ , പിന്നെ ആണോ ഞാന്‍ “
റയല്‍ മാഡ്രിഡിന്‍റെ ഈഈ സീസണിലെ ഫോം അത്ര മികച്ചത് അല്ല.പല മല്‍സരങ്ങളിലും കളി നിയന്ത്രിക്കാന്‍ കഴിയാതെ മാഡ്രിഡ് വശം കെടുകയാണ്.സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും വേണ്ടുന്ന പോലെ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ റയലിന് കഴിയുന്നില്ല.ഈ സമയത്ത് തന്നെ ആരാധകരും മാഡ്രിഡില്‍ ബേസ് ഉള്ള മാധ്യമങ്ങളും ക്രൂസിന്‍റെ അഭാവം മൂലം ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നു വിധി എഴുതി കഴിഞ്ഞു.അദ്ദേഹത്തിനെ തിരികെ കൊണ്ട് വരാനുമുള്ള കമ്പെയിന്‍ ഇവര്‍ ആരംഭിച്ച് കഴിഞ്ഞു.

എന്നാല്‍ ഇതിന് ക്രൂസിന്‍റെ മറുപടി ആരാധകരെ ഏറെ നിരാശപ്പെടുത്തി.”റയല്‍ എന്നത് വലിയ ഒരു ക്ലബ് ആണ്.അവിടെ റൊണാള്‍ഡോ, റാമോസ് എന്നീ വലിയ താരങ്ങള്‍ ഉണ്ടായിരുന്നു.അവര്‍ പോയി, അതിനു ശേഷം എന്തു സംഭവിച്ചു.റയല്‍ പുതിയ രീതിയില്‍ കളിയ്ക്കാന്‍ പഠിച്ചു, എന്നിട്ട് രണ്ടു ചാമ്പ്യന്‍സ് ലീഗ് നേടുകയും ചെയ്തു.അത് പോലെ ഞാന്‍ ഇല്ലാതെയും അവര്‍ കളിയ്ക്കാന്‍ പഠിക്കും.കാരണം അത് റയല്‍ ആണ്.”അദ്ദേഹം ഐൻഫാച്ച് മാൽ ലുപ്പൻ പോഡ്‌കാസ്റ്റിൽ പറഞ്ഞു.