125-ാം വാർഷിക ആഘോഷത്തിൽ ലയണൽ മെസ്സിയുടെ തിരിച്ചുവരവിന് പദ്ധതി ഒരുക്കി ബാഴ്സലോണ
ബാഴ്‌സലോണ അവരുടെ 125-ാം വാർഷികം 2024-ൽ ആഘോഷിക്കുകയാണ്. നവംബർ 29-ന് ഇത് ഒരു വലിയ ആഘോഷം ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.ഈ അവസരത്തിനായി നിരവധി പ്രമുഖരെ വിളിക്കണം എന്നു തീരുമാനിച്ചിരിക്കുകയാണ് ബാഴ്സലോണ.കഴിഞ്ഞ രണ്ടുവർഷമായി ആഘോഷങ്ങളുടെ ആസൂത്രണം നടന്നുകൊണ്ടിരിക്കുകയാണ്. പുതുതായി നവീകരിച്ച സ്‌പോട്ടിഫൈ ക്യാമ്പ് നൗവില്‍ നടത്തണം എന്നാണ് പദ്ധതി.

സ്പാനിഷ് കായിക ദിന പത്രമായ റിപ്പോർട്ട് പ്രകാരം പരിപാടികളില്‍ പങ്കെടുക്കാൻ ലയണല്‍ മെസ്സിയേയും ബാഴ്സലോണ ക്ഷണിക്കും.ക്ലബ് അദ്ദേഹത്തിന് ഒരു കത്ത് അയയ്ക്കും, അതിൽ അദ്ദേഹത്തിൻ്റെ പങ്കാളിത്തം ആവശ്യപ്പെടും.അദ്ദേഹത്തിന്റെ ക്ലബ് ആയ ഇന്‍റര്‍ മയാമിക്ക് പ്ലേ ഓഫില്‍ കളിക്കണം എന്നതിനാല്‍ മെസ്സിക്ക് പോകാനാകുമെന്ന് യാതൊരു ഉറപ്പുമില്ല.അങ്ങനെ ആണ് എങ്കില്‍ പകരം ഒരു വീഡിയോ സന്ദേശം സമർപ്പിക്കാൻ ബാഴ്‌സ മെസ്സിയോട് ആവശ്യപ്പെടും.