‘ എനിക്ക് അല്പം സമയം തരൂ , എല്ലാം ഞാന്‍ ശരിയാക്കാം !!!!!!! “
മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാര്യങ്ങൾ ശരിയാക്കാൻ തനിക്ക് കൂടുതല്‍ സമയം വേണം എന്നു മാനേജര്‍ എറിക് ടെൻ ഹാഗ് മാധ്യമങ്ങള്‍ക്ക് നല്‍കിയ മീറ്റില്‍ പറഞ്ഞു.ആസ്റ്റൺ വില്ലയിലേക്കുള്ള നിർണായക യാത്രയ്ക്ക് മുന്നോടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.രണ്ട് ഗോളിൻ്റെ ലീഡ് വലിച്ചെറിഞാണ് യൂറോപ്പ ലീഗിൽ എഫ്‌സി പോർട്ടോയുമായി 3-3ന് യുണൈറ്റഡ് സമനിലയിൽ പിരിഞ്ഞത്.
ബയേൺ മ്യൂണിക്കിനെതിരായ അവരുടെ അവിസ്മരണീയമായ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിന്ന് വളരെ അധികം ആത്മവിശ്വാസവും ഊര്‍ജവും ഉള്‍കൊണ്ട ആസ്റ്റണ്‍ വില്ലയെ ആണ് ഇന്ന് യുണൈറ്റഡ് നേരിടാന്‍ പോകുന്നത്.”ഇത് പോലുള വലിയ മല്‍സരങ്ങളില്‍ ആരാധകരോട് അല്പം ക്ഷമ കാണിക്കണം എന്നു ആവശ്യപ്പെടുന്നത് മോശം ആണ് എന്നു അറയാം.എന്നാല്‍ ഒരു ടീം വളരെ പെട്ടെന്നു തന്നെ മികച്ച ഫൂട്ബോള്‍ കളിക്കണം എന്നു പറയുന്നതു യാഥാര്‍ഥ്യം അല്ല.അതിനാല്‍ അല്പം ക്ഷമ കാണിക്കാന്‍ കഴിഞ്ഞാല്‍ ഈ ടീമിനെ ഞാന്‍ ഉയര്‍ന്ന രീതിയില്‍ എത്തിക്കും, തീര്‍ച്ച !!!!!!!!” ടെന്‍ഹ് ഹാഗിന്‍റെ വാക്കുകള്‍ ആണിത്.