‘ ഈ നാപൊളി ടീം ഒന്നാം സ്ഥാനം അര്‍ഹിക്കുന്നില്ല “
വെള്ളിയാഴ്ച കോമോയ്‌ക്കെതിരെ മികച്ച വിജയം നേടിയെങ്കിലും, സീരി എയിൽ ഒന്നാം സ്ഥാനത്തെത്തിയ നാപ്പോളി തങ്ങളുടെ സ്ഥാനത്തിന് അർഹനാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് നാപ്പോളി മാനേജർ അൻ്റോണിയോ കോണ്ടെ പറഞ്ഞു.ആദ്യ ലീഗ് മത്സരത്തിൽ ഹെല്ലസ് വെറോണയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ നാപ്പോളി, സെസ്ക് ഫാബ്രിഗാസിൻ്റെ ടീമിനെതിരെ 3-1 ന് ഹോം ജയം നേടി.ഈ സീസണില്‍ ഇതുവരെ ഒരു തോല്‍വിയും ഒരു സമനിലയും മാത്രമേ നാപൊളി നേരിട്ടിട്ടുള്ളൂ.
“ഞങ്ങള്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്.അതാണ് യാഥാര്‍ഥ്യം.ഞങ്ങള്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോ എന്നു എനിക്കു അറയില്ല.രണ്ടു മാസം മുന്നേ ഞങ്ങള്‍ സീരി എ യില്‍ ഒന്നാം സ്ഥാനത്ത് എത്തും എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിച്ചിട്ടുണ്ടാകില്ല.ഒരു ടീം എന്ന നിലയില്‍ പിച്ചിനകത്തും പുറത്തും ഞങ്ങള്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്.എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്, ചില നിമിഷങ്ങളില്‍ ഈ ടീമിന് ഡെര്‍ട്ടി ഫൂട്ബോളും കളിയ്ക്കാന്‍ കഴിയുന്നുണ്ട്.അതാണ് നാപൊളിക്ക് ടീം എന്ന നിലയില്‍ വന്ന ഏറ്റവും വലിയ മാറ്റം.” കൊണ്ടേ ഡാസ്നോട് പറഞ്ഞു.