നെയ്മറിന്‍റെ ബാഴ്സലോണ ഖാണ്ഡത്തിന് വീണ്ടും സന്ദര്‍ഭം ഒരുങ്ങുന്നോ ????
ബ്രസീലിയൻ ഫോർവേഡ് നെയ്മർ ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചർച്ചകൾ ആരംഭിച്ചേക്കാം എന്ന റിപ്പോര്‍ട്ട് നല്കിയത് സ്പാനിഷ് പത്രമായ സ്പോര്‍ട്ട് ആണ്.32-കാരൻ 2025 വേനൽക്കാലത്ത് ഒരു സ്വതന്ത്ര ഏജൻ്റായിരിക്കും കൂടാതെ ജനുവരിയിൽ ആരംഭിക്കുന്ന വിദേശ ക്ലബ്ബുകളുമായി പ്രീ-കോൺട്രാക്റ്റ് കരാറുകൾ ചർച്ച ചെയ്യാനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്.
ഈ വാര്‍ത്ത മറ്റ് മീഡിയ ഹൌസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് തന്നെ ഇതിനെ കാര്യമായി ആരും തന്നെ കാണുന്നില്ല.എന്നാല്‍ നെയ്മര്‍ ഇഷ്ട്ടപ്പെടുന്ന ബാഴ്സലോണ ഓരോഫര്‍ നല്കിയാല്‍ താരം അതിനെ പരിഗണിക്കും എന്നത് തീര്‍ച്ചയാണ്.എന്നാല്‍ കരിയര്‍ പ്രൈം കഴിഞ്ഞ നെയ്മര്‍ എങ്ങനെ ഫ്ലിക്കിന്‍റെ സിസ്റ്റത്തിന് അനുയോജ്യന്‍ ആകും എന്നതും വലിയ ഒരു ചോദ്യം ആണ്.എന്നാല്‍ മോഡേണ്‍ ഫൂട്ബോളിലെ ഏറ്റവും സ്കില്‍ കൈവശം ഉണ്ട് എന്നു പറയാന്‍ കഴിയുന്ന താരത്തിനു പിച്ചില്‍ മാജിക് കാണിക്കാന്‍ വെറും നിമിഷങ്ങള്‍ മാത്രം മതി.
ഒരു ബാഴ്സലോണ ആരാധകന്‍ അല്ലാതെ ഒരു ഫൂട്ബോള്‍ ആരാധകന്‍ എന്ന നിലയില്‍ നിങ്ങള്‍ നെയ്മറിനെ ബാഴ്സയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലെങ്കില്‍ വേറെ യൂറോപ്പിയന്‍ ക്ലബുകളില്‍ അദ്ദേഹം കളിക്കണം എന്ന ആഗ്രഹം നിങ്ങള്ക്ക് ഉണ്ടോ ? മറുപടി കമെന്‍റ് ബോക്സില്‍ രേഖപ്പെടുത്തുക…….