ഫ്രാന്‍സ് ടീമില്‍ നിന്നും കൈലിയൻ എംബാപ്പെക്ക് വിശ്രമം നല്കി മാനേജര്‍ ദിദിയർ ദെഷാംപ്സ്
ഇസ്രായേലിനും ബെൽജിയത്തിനും എതിരായ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള ദിദിയർ ദെഷാംപ്സിൻ്റെ ഫ്രാൻസ് ടീമിൽ നിന്ന് കൈലിയൻ എംബാപ്പെയെ ഒഴിവാക്കി.തുടയിലെ പരിക്കിൽ നിന്ന് കരകയറാൻ വേണ്ടിയാണ് അദ്ദേഹത്തിന് ഫ്രഞ്ച് ടീം വിശ്രമം നല്കിയത്.സെപ്തംബർ 24-ന് അലാവസിനെതിരെ നടന്ന മല്‍സരത്തില്‍ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്.എന്നിരുന്നാലും, ലില്ലെയോട് 1-0 ന് തോൽവി ഏറ്റുവാങ്ങിയ മല്‍സരത്തില്‍ താരം സബ് ആയി ഇറങ്ങിയിരുന്നു.
ക്രിസ്റ്റഫർ എൻകുങ്കു, മൈക്കൽ ഒലിസ്, ബ്രാഡ്‌ലി ബാർകോള എന്നിവരെ ദെഷാംപ്‌സ് തിരഞ്ഞെടുത്തിട്ടുണ്ട്.എംബാപ്പെയുടെയും അത്‌ലറ്റിക്കോ മാഡ്രിഡ് വെറ്ററന്‍ സ്ട്രൈക്കര്‍ ഗ്രീസ്മാന്‍ ഇല്ലാതെയും ഒരു ഫ്രെഞ്ച് ടീമിനെ നിര്‍മിക്കാന്‍ മാനേജര്‍ ഏറെ കഷ്ട്ടപ്പെടും.2013 നവംബറിലാണ് അവസാനമായി ഒരു ഫ്രാൻസ് ടീമിൽ എംബാപ്പെയോ ഗ്രീസ്മാനോ ഇടംപിടിക്കാതെ ഇരുന്നത്.ഒക്ടോബർ 14 ന് ബെൽജിയത്തിനെതിരായ മത്സരത്തിനായി ബ്രസൽസിലേക്ക് പോകുന്നതിന് മുമ്പ് ഒക്ടോബർ 11 ന് ബുഡാപെസ്റ്റിൽ ഫ്രാൻസ് ഇസ്രായേലിനെ നേരിടും.