യൂറോപ്പ ലീഗ് ; വിജയ വഴിയിലേക്ക് മടങ്ങാന്‍ യുണൈറ്റഡ്
പ്രീമിയര്‍ ലീഗില്‍ നിന്നും ടോട്ടന്‍ഹാമിന്റെ പാക്കില്‍ എതിരിലല്ലാത്ത മൂന്നു ഗോളിന് തോല്‍വി ഏറ്റുവാങ്ങിയ യുണൈറ്റഡ് ഇന്ന് യൂറോപ്പ ലീഗില്‍ പോര്‍ട്ടോയെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടാര മണിക്ക് ആണ് കിക്കോഫ്.മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഡോ ഡ്രാഗാവോ സ്റ്റേഡിയം ആണ്.ടോട്ടന്‍ഹാമില്‍ നിന്നും ഏറ്റുവാങ്ങിയ തോല്‍വിയില്‍ നിന്നും പാഠം ഉള്‍കൊണ്ട് ജയം നേടണം എന്നാണ് മാനേജര്‍ ടെന്‍ ഹാഗ് താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു പ്രീമിയർ ലീഗ് കാമ്പെയ്‌നിൽ അവരുടെ ഏറ്റവും മോശം തുടക്കം ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തു എടുത്തത്.വെറും ഏഴ് പോയിൻ്റുകൾ നേടുകയും അവരുടെ ആദ്യ ആറ് മത്സരങ്ങളിൽ മൂന്ന് തോൽക്കുകയും ചെയ്തു.ടെന്‍ ഹാഗിനെ മാനേജര്‍ സ്ഥാനത്ത് നിന്നും മാറ്റും എന്നു ആരാധകര്‍ പലരും കരുതി എങ്കിലും അദ്ദേഹത്തിന് ലൈഫ് ലൈന്‍ നീട്ടി നല്കാന്‍ മഞ്ചേമെന്‍റ് തീരുമാനിക്കുകയായിരുന്നു.കോബി മൈനുവും ഹാരി മഗ്വെയറും പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട് , എന്നത് ആരാധകര്‍ക്ക് അല്പം ആശ്വാസം പകരുന്നു.എങ്കിലും പരിക്ക് മൂലം തന്നെ നിലവില്‍ യുണൈറ്റഡില്‍ ലെനി യോറോ , ലൂക്ക് ഷാ , ടൈറൽ മലേഷ്യ , മേസൺ മൗണ്ട് എന്നിവര്‍ എല്ലാം സൈഡ് ലൈനില്‍ ആണ്.ആദ്യ യൂറോപ്പ മല്‍സരത്തില്‍ ട്വെന്‍റെക്കെതിരെ സമനിലയില്‍ യുണൈറ്റഡ് കലാശിച്ചിരുന്നു.