” ഈ റയല്‍ ടീം തോല്‍വി അര്‍ഹിക്കുന്നു “
ലില്ലെയിൽ റയൽ മാഡ്രിഡിൻ്റെ 1-0 ചാമ്പ്യൻസ് ലീഗ് തോൽവിയെക്കുറിച്ചുള്ള വിമർശനം ന്യായമാണെന്നും ലീഗ് 1 ടീമിനെതിരെ പോരാടിയ ശേഷം ടീം ഒഴികഴിവുകൾ തേടേണ്ടതില്ലെന്നും കാർലോ ആൻസലോട്ടി പറഞ്ഞു.റയലിലേക്ക് വന്നതിനു ശേഷം ഇതാദ്യം ആയാണ് ഇറ്റാലിയന്‍ മാനേജര്‍ താരങ്ങളെ വിമര്‍ശിക്കുന്നത്, അതും പരസ്യമായി!!!!ജോനാഥൻ ഡേവിഡിൻ്റെ പെനാൽറ്റിയാണ് മല്‍സരത്തിന്റെ ഗതി തിരിച്ച് വിട്ടത്.

“എതിര്‍ ടീം വളരെ നന്നായി കളിച്ചു.അവര്‍ തന്നെ ആണ് വിജയത്തിനു അര്‍ഹര്‍.ഡ്യൂയലുകള്‍ , കളിയുടെ തീവ്രത എന്നിവ നിലനിര്‍ത്താന്‍ ഈ ടീം വളരെ നന്നായി പാടുപ്പെട്ടു.ഇത്രക്ക് മോശം ആയി കളിച്ച ഈ അടുത്ത മല്‍സരങ്ങള്‍ ഒന്നും ഈ ടീമിന് ഉണ്ടായിട്ടില്ല.പലപ്പോഴും ഒന്നും ഇല്ലാത്ത ഇടത്ത് നിന്നും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നു.എന്നാല്‍ ഇന്നലെ അങ്ങനെ സംഭവിച്ചില്ല.”ആൻസലോട്ടി തൻ്റെ മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇതുവരെയുള്ള രണ്ട് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിൻ്റുമായി, റയല്‍ മാഡ്രിഡ് നിലവില്‍ 36 ടീമുകളുടെ പട്ടികയിൽ 17-ാം സ്ഥാനത്താണ്.