ബെന്‍ഫിക്കയില്‍ ദുരന്തമുഖം നേരിട്ട് അത്ലറ്റിക്കോ മാഡ്രിഡ്
യൂറോപ്പിയന്‍ ഫൂട്ബോളില്‍ അസ്ഥിരതയുടെ പര്യായം ആണ് അത്ലറ്റിക്കോ മാഡ്രിഡ്.യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ റയലിനെ സമനിലയില്‍ കുരുക്കുന്നു, അതും എക്സ്ട്രാ ടൈമില്‍ , പിന്നീട് ഇതാ ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ബെന്‍ഫിക്കക്കെതിരെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ടിരിക്കുന്നു.പോര്ച്ചുഗല്‍ ക്ലബിന്‍റെ ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം വിജയം ആണിത്.

12 ആം മിനുട്ടില്‍ ബാക്ക് ലൈനില്‍ നിന്നും വന്ന ആശയകുഴപ്പം മുതല്‍ എടുത്ത് ബെന്‍ഫിക്ക ലീഡ് നേടി.അക്‌തുർകോഗ്ലുവിന്‍റെ ഷോട്ട് തടുക്കാന്‍ ഒബ്ലാക്ക് ചാടി വീണു എങ്കിലും അത് സഫലമായില്ല.രണ്ടാം പകുതിയില്‍ ആക്രമണം തുടര്‍ന്ന ബെന്‍ഫിക്കക്ക് വീണ്ടും ലഭിച്ചു ഒരു സുവര്‍ണാവസരം.52 ആം മിനുട്ടില്‍ ബെന്‍ഫിക്കാന്‍ താരം ആയ പവ്ളിഡീസിനെ ഗാലഗര്‍ വീഴ്ത്തിയത് മൂലം ലഭിച്ച പെനാല്‍റ്റി കിക്കില്‍ നിന്നും ഗോള്‍ കണ്ടെത്തിയത് ഡി മരിയ ആയിരുന്നു.ബെന്‍ഫിക്കയുടെ നാലാം ഗോളും പെനാല്‍ട്ടിയിലൂടെ ആയിരുന്നു.എന്നാല്‍ ഇത്തവണ കിക്ക് എടുത്തത് ഓർക്കുൻ കൊക്കോ ആയിരുന്നു.ബെന്‍ഫീക്ക മൂന്നാം ഗോള്‍ നേടിയത് കോര്‍ണര്‍ കിക്കില്‍ നിന്നും അലക്സാണ്ടർ ബാഹ് ആയിരുന്നു.