” പിഎസ്ജി എപ്പോള്‍ ഒരു യൂറോപ്പിയന്‍ ടീം ആവും എന്നു എനിക്കു അറയില്ല “
ചൊവ്വാഴ്ച ആഴ്സണലിൽ 2-0ന് ചാമ്പ്യൻസ് ലീഗ് തോറ്റതിന് ശേഷം തൻ്റെ ടീമിനെ ഒരു യൂറോപ്യൻ ശക്തിയാക്കി മാറ്റാൻ എത്ര സമയമെടുക്കുമെന്ന് തനിക്ക് അറിയില്ലെന്ന് പാരീസ് സെൻ്റ് ജെർമെയ്ൻ പരിശീലകൻ ലൂയിസ് എൻറിക് പറഞ്ഞു.റയൽ മാഡ്രിഡിനോട് തങ്ങളുടെ ടാലിസ്മാൻ കൈലിയൻ എംബാപ്പെയെ നഷ്ടപ്പെട്ട ഫ്രഞ്ച് ചാമ്പ്യൻമാർ ഈ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി.കെയ് ഹാവെർട്‌സും ബുക്കയോ സാക്കയും നേടിയ ഗോളുകൾ പകുതി സമയത്തിന് മുമ്പ് തന്നെ പിഎസ്ജിയെ കീഴടക്കി.
“സമ്മർദ്ദത്തിലും തീവ്രതയിലും ആഴ്സണൽ വളരെ മികച്ചതായിരുന്നു, അവർ എല്ലാ ഡുയലുകളിലും ജയം നേടി.അവരുടെ പ്രതിരോധ താരങ്ങള്‍ക്ക് ഞങ്ങള്‍ എന്തു ചെയ്യും എന്ന് വ്യക്തമായി അറിയാം ആയിരുന്നു.എന്നാല്‍ ഞങ്ങള്‍ക്ക് അത് കഴിഞ്ഞില്ല.ഇത് തികച്ചും ഒരു യൂറോപ്പിയന്‍ ടീം എന്ന നിലയില്‍ നാണകേട് ആണ്.എപ്പോള്‍ ആ നിലവാരത്തിലേക്ക് ഉയരാന്‍ കഴിയും എന്നു എനിക്കു കാര്യമായി അറയില്ല.”ലൂയിസ് എൻറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.