വന്‍ ഗോള്‍ മാര്‍ജിനില്‍ സെല്‍റ്റിക്കിനെ പരാജയപ്പെടുത്തി ഡോര്‍ട്ടുമുണ്ട്
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ ആയ ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഇന്നലെ നടന്ന ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ സെൽറ്റിക്കിനെ 7-1 ന് തോൽപ്പിച്ചു.ഇത്രക് വലിയ മാര്‍ജിനില്‍ ഉള്ള ജയം 36 ടീമുകളുള്ള ചാമ്പ്യൻസ് ലീഗ് സ്റ്റാൻഡിംഗിൽ ഡോർട്ട്മുണ്ടിനെ ഒന്നാമതെത്തിച്ചു, രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും ഒമ്പത് ഗോൾ ഡിഫറന്‍സും ഉണ്ട് ഇപ്പോള്‍ അവര്‍ക്ക്.
റയലിനെതിരെ ഫൈനലില്‍ അനേകം അവസരങ്ങള്‍ പാഴാക്കിയ കരീം അദേമി ഇന്നലെ മഞ്ഞപ്പടക്ക് വേണ്ടി ഹാട്രിക്ക് നേടി.അദ്ദേഹത്തെ കൂടാതെ എമ്രെ കാൻ ,സെർഹോ ഗിരാസി, ഫെലിക്സ് എൻമെച്ച എന്നിവരും ഗോള്‍ നേടിയിട്ടുണ്ട്.9 ആം മിനുട്ടില്‍ ടൈസണ്‍ മയെഡ ഗോള്‍ നേടിയത് ഒഴിച്ചാല്‍ സെല്‍റ്റിക്കിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നത് ആണ് സത്യം.ആറ് ഗോള്‍ മാര്‍ജിനില്‍ ഉള്ള ജയം ഡോര്‍ട്ടുമുണ്ട് ആരാധകരെ ഏറെ ആഘോഷത്തില്‍ ആഴ്ത്തിയിരിക്കുന്നു.ആദ്യ പകുതി തീരാന്‍ ആവുന്നതിന് മുന്‍പ് തന്നെ അവര്‍ ജയാരവം മുഴക്കി തുടങ്ങി.