ചാമ്പ്യന്‍സ് ലീഗ് ; എസി മിലാനെതിരെ ബയർ ലെവർകൂസനു ജയം
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ എസി മിലാനെതിരായ രണ്ടാം പകുതിയിൽ ബയേർ ലെവർകൂസൻ്റെ വിക്ടർ ബോണിഫേസ് നേടിയ ഗോളില്‍ ജര്‍മന്‍ ക്ലബിന് രണ്ടാം ജയം.രണ്ടു മല്‍സരങ്ങളില്‍ നീന്നും ചാമ്പ്യന്‍സ് ലീഗ് പ്രതാപികള്‍ ആയ മിലാന് ഒരു പോയിന്‍റ് പോലും ഇല്ല.ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ലെവർകൂസൻ തങ്ങളുടെ ആദ്യ മത്സരത്തിൽ ഫെയ്‌നൂർഡിനെ 4-0 ന് തോൽപ്പിച്ചിരുന്നു.
ആദ്യ മത്സരത്തിൽ മിലാൻ ലിവർപൂളിനോട് 3-1 ന് പരാജയപ്പെട്ടിരുന്നു.ജെറമി ഫ്രിംപോംഗിൻ്റെ ഒരു ഷോട്ട് മിലാൻ കീപ്പർ മൈക്ക് മൈഗ്നൻ തട്ടിയകറ്റിയതിന് ശേഷം റീ ബൌണ്ടില്‍ ആണ് ബോണിഫേസ് വിജയ ഗോള്‍ നേടിയത്.മല്‍സരം തുടങ്ങിയത് മുതല്‍ ഒരു ബ്രേക്ക് കിട്ടാന്‍ വേണ്ടി മിലാന്‍ ഏറെ പാടുപ്പെട്ടു.ലെവര്‍കുസന്റെ സ്മാര്‍ട്ട് ബോളിന് മുന്നില്‍ ഇറ്റാലിയന്‍ സീരി എ സൈഡിന് ഒന്നും ചെയ്യാന്‍ കഴിയില്ല. മിലാന്‍ കീപ്പര്‍ ആയ മൈക്ക് മൈഗ്നൻ പല മികച്ച സേവൂകളോടെ കളം നിറഞ്ഞു.