പിച്ചിലേക്ക് വസ്തുക്കൾ എറിഞ്ഞ ആരാധകനെ ഇനി സ്റ്റേഡിയത്തിലേക്ക് കയറ്റില്ല എന്ന് അറിയിച്ച് അത്ലറ്റിക്കോ മാഡ്രിഡ്
മാഡ്രിഡ് ഡെർബിയ്ക്കിടെ പിച്ചിലേക്ക് വസ്തുക്കൾ എറിഞ്ഞതിന് ഒരു ആരാധകനെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്ഥിരമായി വിലക്കിയതായി ക്ലബ് തിങ്കളാഴ്ച അറിയിച്ചു.ഞായറാഴ്ച മെട്രോപൊളിറ്റാനോയിൽ റയൽ മാഡ്രിഡുമായുള്ള മല്‍സരത്തിനിടെ ആണ് ഇത് സംഭവിച്ചത്.മിലിട്ടാവോ ഗോള്‍ നേടിയതോടെ ആണ് ആരാധകര്‍ അക്രമാസക്തമായത്.ഏന്നാല്‍ മാനേജര്‍ സിമിയോണിയും ക്യാപ്റ്റന്‍ കൊക്കെയും ഇതിന് കുറ്റപ്പെടുത്തിയത് റയല്‍ കീപ്പര്‍ കോര്‍ട്ട്വയേ ആണ്.അദ്ദേഹം ഗോള്‍ ആഘോഷിച്ചത് ആരാധകരെ ചൊടിപ്പിച്ചു എന്നാണ് അവര്‍ പറയുന്നത്.
ഡെർബിയ്ക്കിടെ വസ്തുക്കൾ എറിയുന്നതിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയെ കണ്ടു കിട്ടി എന്നും, ഇനി അദ്ദേഹത്തിന് അത്ലറ്റിക്കോയുടെ ഒരു ഹോം ഗെയിമും കാണാന്‍ കഴിയില്ല എന്നും ക്ലബ് വ്യക്തമാക്കി.ഇത് കൂടാതെ ഈ പ്രവര്‍ത്തിയില്‍ പങ്കെടുത്ത മറ്റ് ആളുകളെയും ഉടന്‍ തന്നെ കണ്ടെത്തി വിലക്കും എന്നും അവര്‍ പറഞ്ഞു.തങ്ങള്‍ സിറ്റി പോലീസുമായി വളരെ നല്ല സഹകരണത്തില്‍ ആണ് എന്നും ക്ലബ് പറഞ്ഞു.ഇനി മുതല്‍ സ്റ്റേഡിയത്തിന്റെ ഉള്ളിലേക്ക് ഒരു തരത്തില്‍ ഉള്ള വസ്തുക്കളും കടത്താന്‍ കഴിയില്ല എന്ന ഉറപ്പും അവര്‍ നല്കി കഴിഞ്ഞു.