ഫ്ലിക്കിന് കീഴില്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് വിജയം നേടാന്‍ ബാഴ്സലോണ
ചൊവ്വാഴ്ച രാത്രി സ്വിസ് ക്ലബായ യംഗ് ബോയ്‌സുമായി ചാമ്പ്യൻസ് ലീഗ് കാമ്പെയ്ൻ പുനരാരംഭിക്കുമ്പോൾ ലാലിഗയിലെ ഒസാസുന്നക്കെതിരായ തോല്‍വി , ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ മൊണാക്കോക്കെതിരെ നേരിട്ട തോല്‍വി , ഇതിനെയെല്ലാം മറികടക്കാന്‍ ബാഴ്സലോണ ഇന്ന് പോരാട്ടം ആരംഭിക്കും.അവരുടെ നിലവിലെ ഹോമ് ഗ്രൌണ്ട് ആയ ഒളിമ്പിക് ലൂയിസ് കമ്പനി സ്റ്റേഡിയത്തില്‍ ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.
ബാഴ്സലോണ കഴിഞ്ഞ മല്‍സരത്തില്‍ ഒസാസുനക്കെതിരെ അവരുടെ ജൂനിയര്‍ ടീമിനെ ആണ് ഇറക്കിവിട്ടത്.ഇത് വൃത്തിയായി ബാക്ക് ഫയര്‍ ആയ പ്ലാന്‍ ആയിരുന്നു.ഒസാസുന ടീം ബാഴ്സയെ വരിഞ്ഞു മുറുക്കി കളഞ്ഞു.പിന്നീട് യമാല്‍,റഫീഞ്ഞ,കസാഡോ,ബാല്‍ഡെ എന്നിവരെ ഇറക്കി എങ്കിലും മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ കറ്റാലന്‍ ക്ലബിന് കഴിഞ്ഞില്ല.എന്നാല്‍ ഇന്നത്തെ മല്‍സരത്തില്‍ തന്റെ ബെസ്റ്റ് ഇലവനെ തന്നെ ഫ്ലിക്ക് ആദ്യ ഇലവനില്‍ ഇറക്കിയേക്കും.ഫ്രെങ്കി ഡി യോങ് പരിക്കില്‍ നിന്നും മുക്തന്‍ ആയി സ്ക്വാഡില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.ഇന്ന് അദ്ദേഹത്തിനെ ഫ്ലിക്ക് കളിപ്പിക്കാനും വളരെ അധികം സാധ്യതയുണ്ട്.യംഗ് ബോയ്‌സിനെ പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ല 3-0 ന് തോൽപിച്ചിരുന്നു,അതിനാല്‍ അവര്‍ക്കും ഇന്നത്തെ മല്‍സരത്തില്‍ ജയം അനിവാര്യം ആണ്.