ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡിന് പകരക്കാരനെ ലിവര്‍പൂള്‍ കണ്ടെത്തി
ട്രെൻ്റ് അലക്‌സാണ്ടർ-അർനോൾഡിന് പകരക്കാരനായി സെവിയ്യ ഡിഫൻഡർ ജുവാൻലു സാഞ്ചസിനെ സൈന്‍ ചെയ്യാന്‍ ലിവർപൂൾ നോട്ടം ഇട്ടിരിക്കുന്നതായി റിപ്പോര്‍ട്ട്.2024-25 കാമ്പെയ്‌നിൻ്റെ അവസാനത്തിൽ താരത്തിന്‍റെ ആൻഫീൽഡിലെ കരാറിൻ്റെ കാലാവധി അവസാനിക്കും.റെഡ്സ് അലക്സാണ്ടർ-അർനോൾഡിനെ അവരുടെ പദ്ധതികളുടെ ഒരു സുപ്രധാന ഘടകമായി വീക്ഷിക്കുന്നു, എങ്കിലും അദ്ദേഹം റയലിലേക്ക് പോകും എന്നുള്ള വാര്‍ത്ത ഓരോ ദിനം കഴിയും തോറും ശക്തി പ്രാപ്പിച്ച് വരുകയാണ്.

ഡാനി കര്‍വഹാളിന് പകരം ആയിരിയ്ക്കും അര്‍നോള്‍ഡ് റയലിലേക്ക് വരുന്നത്.അത് യാഥാര്‍ഥ്യം ആയാല്‍ അദ്ദേഹത്തിന് പകരം സെവിയ്യയിലെ സാഞ്ചസിനെ കൊണ്ട് വരാന്‍ ആണ് ലിവര്‍പൂള്‍ പദ്ധതി ഇടുന്നത്.സ്പെയിൻ താരം ഈ സീസണിൽ സെവിയ്യയ്ക്കായി അഞ്ച് ലാ ലിഗ മത്സരങ്ങൾ കളിച്ചു.2024-25 കാമ്പെയ്‌നിനിടെ സെൻട്രൽ മിഡ്ഫീൽഡിൽ കളിച്ച് കൊണ്ട് താരം സ്വയം വെര്‍സറ്റൈല്‍ ആണ് എന്നു തെളിയിച്ചു.സാഞ്ചസ് പ്രധാനമായും ഒരു റൈറ്റ് ബാക്ക് ആയിട്ടാണ് കളിക്കുന്നത്.എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ അറ്റാക്കിങ് റോള്‍ കളിക്കാനും കഴിയും.അദ്ദേഹത്തിന് സെവിയ്യ ചോദിക്കുന്ന റേറ്റ് 25 മില്യണ്‍ യൂറോ ആണ്.