“പാമര്‍ കൂടെ ഉണ്ടെങ്കില്‍ എന്തും നടക്കും !!!!!!!!!!!”
കോൾ പാമറിനെ പോലൊരു താരം തങ്ങളുടെ കൂടെ ഉണ്ട് എങ്കില്‍ പിച്ചില്‍ എന്തും സാധ്യം ആണ് എന്നു ജാഡൻ സാഞ്ചോ പറഞ്ഞു.ഒരു പ്രീമിയർ ലീഗ് മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ബ്രൈറ്റനെ 4-2 ന് തോൽപ്പിച്ച് നാല് ഗോളുകൾ നേടുന്ന ആദ്യ കളിക്കാരനായി പാമർ ശനിയാഴ്ച ചരിത്രം സൃഷ്ടിച്ചു.സാഞ്ചോയും പാമറും സിറ്റി അക്കാദമിയില്‍ നിന്നുമാണ് കളി പഠിച്ചത്.
“എനിക്കു സിറ്റിയില്‍ വെച്ച് തന്നെ അയാളെ അറിയാം.ഇപ്പോള്‍ അദ്ദേഹം നാല് ഗോളുകള്‍ നേടുമ്പോള്‍ എല്ലാവരും ഞെട്ടുന്നു.എന്നാല്‍ എനിക്കു വലിയ അത്ഭുതം ഒന്നും തോന്നിയിട്ടില്ല. കാരണം സിറ്റി കാലം മുതല്‍ക്കേ അദ്ദേഹം അങ്ങനെ ആണ്.എന്റെ ഊഹം അനുസരിച്ച് അദ്ദേഹം ഇപ്പോള്‍ വിഷമത്തില്‍ ആയിരിയ്ക്കും.അഞ്ചു ഗോള്‍ നേടാന്‍ കഴിയാത്തത്തിന്‍റെ വിഷമത്തില്‍!!!!!!!”.സഞ്ചോ ബ്രൈട്ടന്‍ മല്‍സരത്തിന് ശേഷം പറഞ്ഞു.സിറ്റിയില്‍ നിന്നും അവസരം ലഭിക്കാതെ ചെല്‍ശിയിലേക്ക് എത്തിയ പാമര്‍ ആണ് പ്രീമിയര്‍ ലീഗ് സീസണിലെ ബ്രേക്ക് ഔട്ട് സ്റ്റാര്‍.