ഡി യോങ്ങിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ എല്ലാം വ്യാജം
ഫ്രെങ്കി ഡി യോങ്ങിന് തന്‍റെ പേരില്‍ നിന്നും വരുന്ന അഭ്യൂഹങ്ങള്‍ കൊണ്ട് മടുത്തിരിക്കുന്നു. അദ്ദേഹം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നലെ ആണ് മാധ്യമങ്ങളെ കണ്ടു സംസാരിച്ചത്.തന്‍റെ പേര് വെച്ച് വരുന്ന വാര്‍ത്തകള്‍ എല്ലാം നുണയാണ് എന്നും അദ്ദേഹം പ്രത്യേകം പറഞ്ഞു.
താന്‍ ഒരു കൊല്ലം 37 മില്യണ്‍ യൂറോ ശംബളം വാങ്ങുന്നു എന്നത് തികച്ചും വ്യാജം ആണ് എന്നും അദ്ദേഹം പറഞ്ഞു.”ഇത്രക്ക് വലിയ തുക ഞാന്‍ സാലറി വാങ്ങുന്നു എന്ന നുണ ആരാണ് തുടങ്ങി വെച്ചത് എന്നത് എനിക്കു അറയില്ല.അത്രക്ക് സാലറി ആവശ്യപ്പെടാന്‍ ഈ അടുത്തൊന്നും എനിക്കു കഴിയില്ല.അത് പോലെ ബാഴ്സലോണ എന്നോടു സര്‍ജറി ചെയ്യാന്‍ ആവശ്യപ്പെട്ടു എന്നും അത് ഞാന്‍ ചെവി കൊണ്ടില്ല എന്നതും തികച്ചും വ്യാജം ആണ്.ടീം മെഡിക്കും മാനേജ്മെന്‍റും പറഞ്ഞ റിപ്പോര്‍ട്ട് വെച്ച് സര്‍ജറി ഒരു നല്ല ഓപ്ഷന്‍ അല്ല.ഞാന്‍ അഞ്ചു മാസം ആയി ഫൂട്ബോള്‍ കളിക്കാതെ ആയിട്ട്,എന്റെ ഏറ്റവും വലിയ നഷ്ടത്തിലൂടെ ആണ് ഞാന്‍ പോകുന്നത്.ആ സമയത്ത് ഇത് പോലുള്ള വാര്‍ത്തകള്‍ നമ്മുടെ എല്ലാ മനസമാധാനവും കളയുന്നു.”