അത്ലറ്റിക്കോ ആരാധകരെ കുറ്റപ്പെടുത്തി ഡിയേഗോ സിമിയോണി
അത്‌ലറ്റിക്കോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി മാഡ്രിഡ് ഡെർബിയ്‌ക്കിടെ പിച്ചിലേക്ക് ലൈറ്ററുകളും പ്ലാസ്റ്റിക് കുപ്പികളും ഉൾപ്പെടെയുള്ള വസ്തുക്കള്‍ എറിഞ്ഞ ആരാധകർക്കെതിരെ ആഞ്ഞടിച്ചു.ആരാധകരുടെ പ്രവര്‍ത്തി മൂലം കളി താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർബന്ധിതര്‍ ആയി.ആരാധകരെ റയല്‍ താരം ആയ കോര്‍ട്ട്വ പ്രകോപിപ്പിച്ചു ,അതിനാല്‍ ആണ് ഇങ്ങനെ സംഭവിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
മിലിറ്റോയുടെ ഗോളിന് ശേഷം തിബോ കോര്‍ട്ട്വ ആട് ആഘോഷിച്ചത് ആണ് ആരാധകരെ ചൊടിപ്പിച്ചത്.കോര്‍ട്ട്വ തങ്ങളുടെ താരം ആയിരുന്നു എന്നും അതിനാല്‍ ഇങ്ങനെ ചെയ്തത് ആരാധകരെ അത് വളരെ അധികം വിഷമിപ്പിച്ചിട്ടുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. “സ്റ്റേഡിയത്തില്‍ നല്ല ഒരു അന്തരീക്ഷം സൃഷ്ട്ടിക്കാന്‍ എല്ലാവരും പാടുപ്പെടണം.താരങ്ങള്‍ ഇങ്ങനെ ചെയ്താല്‍ ആരാധകര്‍ എന്തായാലും പ്രതികരിക്കും.”ആരാധകര്‍ പിടി വിട്ട് പ്രവര്‍ത്തിച്ചപ്പോള്‍ അവരെ ശാന്തര്‍ ആക്കാന്‍ ക്യാപ്റ്റന്‍ കൊക്കെ ശ്രമിച്ചു എങ്കിലും അതൊന്നും വില പോയില്ല.ഒടുവില്‍ സമനില ഗോള്‍ നേടി കൊറെയ കാര്യങ്ങള്‍ക്ക് എല്ലാം പരിഹാരം കണ്ടെത്തി.