ആവേശം മൂത്ത് ലാലിഗയിലെ ആദ്യത്തെ ഡെര്‍ബി !!!!!!!
മാഡ്രിഡ് ഡെർബിയുടെ ഏറ്റവും പുതിയ ഘട്ടം ഇന്ന് വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറും.ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റുമായി അത്‌ലറ്റിക്കോ ലാ ലിഗ പട്ടികയിൽ മൂന്നാമതാണ്, നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് 17 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്, മുൻനിര ബാഴ്‌സലോണയെക്കാൾ നാല് പോയിൻ്റ് പിന്നിലാണ് – റയല്‍.അങ്ങനെ ഇരിക്കെ ഇന്നതെ മല്‍സരം ഇരു കൂട്ടര്‍ക്കും വളരെ പ്രദാനം ആണ്.
ഈ സീസണില്‍ ലാലിഗയില്‍ ഏറ്റവും ബ്രാന്‍ഡ് ന്യൂ ടീമുകള്‍ ഉള്ള രണ്ടു ക്ലബുകള്‍ ആണ് – അത്ലറ്റിക്കൊയും , റയല്‍ മാഡ്രിഡും.എന്നാല്‍ ഇരുവരുടെയും കളി പീക്കില്‍ എത്തിയിട്ടില്ല, എന്നതും ശരി തന്നെ ആണ്.എങ്ങനെ എങ്കിലും ഉള്ള സൂപ്പര്‍ താരങ്ങളില്‍ നിന്നും ഒരു മികച്ച ടീമിനെ ഉണ്ടാക്കാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് അന്‍സലോട്ടിയും സിമിയോണിയും.ഇത് വരെ ഒരു മല്‍സരങ്ങളില്‍ പോലും പരാജയപ്പെട്ടിട്ടില്ലാത്ത രണ്ടു ടീമുകള്‍ മല്‍സരിക്കുമ്പോള്‍ ഇന്ന് വിജയദേവത ആര്‍ക്കൊപ്പം നില്ക്കും എന്നു ആര്‍ക്കും അറിയില്ല.അതിനാല് ഇന്നതെ മല്‍സരത്തില്‍ 90 മിനുട്ടും ജാഗ്രത കൈവിടാതെ കളിയ്ക്കാന്‍ താരങ്ങള്‍ എല്ലാവരും നിര്‍ബന്ധിതര്‍ ആയേക്കും.പരിക്ക് മൂലം എംബാപ്പെ ഇല്ല എന്നത് റയലിന് വലിയ തിരിച്ചടിയാണ്.അതിനാല്‍ സ്ട്രൈക്കറുടെ റോളില്‍ ഇന്ന് കളിയ്ക്കാന്‍ പോകുന്നത് ബെലിങ്ഹാം ആയിരിയ്ക്കും.