” കല്ല് എറിയേണ്ടവര്‍ എന്നെ എറിയൂ ” – ഹാന്‍സി ഫ്ലിക്ക്
ഇന്നലെ ഒസാസുനക്കെതിരെ ബാഴ്സലോണ പരാജയപ്പെട്ടത് ആരാധകരിലും മറ്റും വലിയ ഈര്‍ഷ്യക്കും നിരാശക്കും വഴി വെച്ചിട്ടുണ്ട്.താരങ്ങള്‍ ആയ ഫെറാണ്‍ ടോറസ്,ഡൊമിങ്കുവെസ് ,ജെറാർഡ് മാർട്ടിൻ എന്നിവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ തെറി വിളി കേള്‍ക്കുന്നുണ്ട്.എന്നാല്‍ മല്‍സരത്തിന് ശേഷം തോല്‍വിക്ക് കാരണം താന്‍ ആണ് എന്നു പറഞ്ഞിരിക്കുകയാണ് ഫ്ലിക്ക്.
പല സുപ്രധാന താരങ്ങള്ക്കും പരിക്ക് ആണ്.ഡാനി ഓൾമോ, ഫ്രെങ്കി ഡി ജോങ്, ഗവി, ഫെർമിൻ ലോപ്പസ്- എന്നിങ്ങനെ.ഇതിലുമുപരി ഫ്ലിക്ക് ഇന്നലെ റഫീഞ്ഞ,യമാല്‍,കസാഡോ,ബാല്‍ഡെ എന്നിവര്‍ക്ക് വിശ്രമം നല്കി.ഇതാണ് ബാഴ്സയെ ഏറെ പരീക്ഷിച്ചത്.തനിക്ക് പരിക്ക് മൂലം പലരെയും ആദ്യ ടീമില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടി വന്നു എന്നും എന്നാല്‍ ഈ പരീക്ഷണം ഒഴിവാക്കാന്‍ താന്‍ ഭാവിയില്‍ ഒരിയ്ക്കലും ശ്രമം നടത്തില്ല എന്നും ഫ്ലിക് പറഞ്ഞു.ഈ തോല്‍വിക്കുള്ള മറുപടി ഈ ടീം യംഗ് ബോയ്സ്,അലാവസ് ടീമുകള്‍ക്കെതിരെ പുറത്തു എടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.