പ്രീമിയര്‍ ലീഗ് ടോപ്പര്‍മാരായി ലിവര്‍പൂളിന്‍റെ പട്ടാഭിഷേകം !!!!!
ലീഗ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഉള്ള വൂള്‍വ്സ് ഇന്നലത്തെ മല്‍സരത്തില്‍ ലിവര്‍പൂളിനെ വേണ്ടുവോളം പരീക്ഷിച്ചതിന് ശേഷം പരാജയം ഏറ്റുവാങ്ങി.വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ ലിവര്‍പൂള്‍ ആണ് നിലവിലെ പ്രീമിയര്‍ ലീഗ് ടോപ്പര്‍മാര്‍.ആറു മല്‍സരങ്ങളില്‍ നിന്നും 15 പോയിനുട്ള്ള ലിവര്‍പൂള്‍ നിലവില്‍ സിറ്റി , ആഴ്സണല്‍ ടീമുകളേക്കാള്‍ ഒരു പോയിന്റിന് മുന്നില്‍ ആണ്.
ആദ്യത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ നേടി കൊണ്ട് കൊണാട്ടെയാണ് ലിവര്‍പൂളിന് ലീഡ് നേടി കൊടുത്തത്.റയാൻ എയ്റ്റ്-നൂരിയാണ് വൂള്‍വ്സിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.സമനില ഗോള്‍ നേടിയതോടെ ലിവര്‍പൂളിന്‍റെ പതനം മോളിനെക്സ് സ്റ്റേഡിയം വലിയ ആഘോഷം ആക്കി.എന്നാല്‍ കാണികളെ നിശബ്ദമാക്കി കൊണ്ട് സല പെനാല്‍റ്റി ഗോളിലൂടെ ലിവര്‍പൂളിനെ വീണ്ടും ഡ്രൈവിങ് സീറ്റില്‍ ഇരുത്തി.അവസാന നിമിഷത്തിൽ ലിവർപൂളിന് ഏതാനും അവസരങ്ങൾ കൂടി ലഭിച്ചു , എന്നാല്‍ ഭാഗ്യദേവത അവരുടെ ഒപ്പം ആയിരുന്നില്ല.വളരെ തിരക്കേറിയ ഷെഡ്യൂളില്‍ ഇത്രക്ക് മികച്ച ഫൂട്ബോള്‍ കളിക്കുന്ന ഒരേ ഒരു പ്രീമിയര്‍ ലീഗ് ടീം , അത് ലിവര്‍പൂള്‍ തന്നെ ആണ്.!!!!!