സ്റ്റോപ്പേജ് ടൈം ഇരട്ട ഗോളില്‍ ജയം നേടി ആഴ്സണല്‍
അവസാന മിനുറ്റ് വരെ പോരാടി കൊണ്ട് ആഴ്സണല്‍ ഇന്നലെ ലെസ്റ്റര്‍ സിറ്റിയുടെ ഭീഷണി മറികടന്നു.ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഗണേര്‍സ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ജയം നേടിയത്.എക്സ്ട്രാ ടൈം വരെ സമനിലയിലേക്ക് പോകേണ്ടിയിരുന്ന മല്‍സരം വിൽഫ്രഡ് എൻഡിഡിയുടെ ഓണ്‍ ഗോളും ഹാവെര്‍റ്റ്സിന്റെ സൂപ്പര്‍ ഫിനിഷുമാണ് ആഴ്സണലിന്റെ വിജയത്തിലേക്ക് നയിച്ചത്.
മല്‍സരത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ ആഴ്സണല്‍ ആക്രമിച്ച് കളിച്ചു.20 ആം മിനുട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെലി ,46 ആം മിനുട്ടില്‍ ലിയാന്ദ്രോ ട്രോസാര്‍ഡ് എന്നിവര്‍ ഹോം ടീമിന് ലീഡ് നല്കി.എന്നാല്‍ രണ്ടാം പകുതിയില്‍ ഇതേ ഫോം തുടരാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.അപ്പോള്‍ ആണ് ഇരട്ട ഗോളിലൂടെ ജയിംസ് ജസ്റ്റിന്‍ ആഴ്സണലിനെ സമനില കുരുക്കില്‍ അകപ്പെടുത്തുന്നത്. എന്തായാലും വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ ആഴ്സണല്‍ നിലവില്‍ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തന്നെ ആണ്.മോശം ഗോള്‍ ഡിഫറന്‍സ് മൂലം അവര്‍ സിറ്റിക്ക് പിന്നില്‍ ആയി, അത് കൂടാതെ ഇന്നലത്തെ മല്‍സരം ലിവര്‍പൂള്‍ ജയിച്ചതും ആഴ്സണലിന് തിരിച്ചടിയായി.