അടുത്ത സീസണിൽ മയാമിയിൽ ഒരു ലാലിഗ മല്‍സരം നടത്താന്‍ ഉദ്ദേശം
സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനുമായി ഒരു കരാറിൽ എത്താൻ കഴിഞ്ഞാൽ അടുത്ത സീസണിൽ മിയാമിയിൽ ഒരു ലീഗ് ഗെയിം കളിക്കാന്‍ താന്‍ ലക്ഷ്യമിടുന്നുവെന്ന് ലാലിഗ പ്രസിഡൻ്റ് ഹാവിയർ ടെബാസ് പറഞ്ഞു.2018 ൽ മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ബാഴ്‌സലോണയും ജിറോണയും ഉൾപ്പെടുന്ന ഒരു ലീഗ് മത്സരം നടത്താനാണ് ടെബാസ് ആദ്യം പദ്ധതിയിട്ടിരുന്നത്.എന്നാല്‍ ഫിഫയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ഇതിനെതിര് ആയിരുന്നു.
ഈ പദ്ധതിയെ പിന്തുണക്കുന്നത് റിലവന്‍റ് സ്പോര്‍ട്ട്സ് ആണ്.ഫിഫക്കെതിരെ 2019 ല്‍ ഈ സ്പോര്‍ട്ട്സ് കമ്പനി കോടതിയില്‍ കേസ് കൊടുത്തിരുന്നു.എന്നിരുന്നാലും, ഈ വർഷം ആദ്യം റിലവെൻ്റും ഫിഫയും ധാരണയിലെത്തി.ഭാവിയിൽ ഇത്തരം മത്സരങ്ങൾ നടക്കുന്നതിന് ഫിഫ തടസ്സമാകില്ല എന്ന ഉറപ്പും അവര്‍ക്ക് ലഭിച്ചു.ഇപ്പോള്‍ തെബാസ് പറയുന്നതു അനുസരിച്ച് അടുത്ത സീസണില്‍ ഒരു ലാലിഗ മല്‍സരം അവിടെ നടത്താന്‍ തങ്ങള്‍ക്ക് ഉദ്ദേശം ഉണ്ട് എന്നതാണ്.എന്നാല്‍ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനില്‍ പ്രസിഡന്‍റ് ഇല്ലാത്തത് കാര്യങ്ങള്‍ മന്ദഗതിയില്‍ ആക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.