എമിലിയാനോ മാർട്ടിനസിന് ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് കളികളിൽ വിലക്ക്.
അർജൻ്റീനയുടെ ഗോൾകീപ്പർ എമിലിയാനോ “ഡിബു” മാർട്ടിനെസിനെ ഫിഫയുടെ അച്ചടക്ക സമിതി രണ്ട് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.ഒക്‌ടോബർ 10ന് വെനസ്വേലയ്‌ക്കെതിരെയും ഒക്‌ടോബർ 15ന് ബൊളീവിയയ്‌ക്കെതിരെയും നടക്കുന്ന അർജൻ്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.സെപ്തംബർ 5 ന് ചിലിക്കെതിരായ വിജയത്തിന് ശേഷം ലോകകപ്പിൽ നടത്തിയ ആഘോഷത്തിന് സമാനമായ രീതിയില്‍ കോപ്പ അമേരിക്ക ട്രോഫി വെച്ച് ആഘോഷം നടത്തി അദ്ദേഹം.
ഈ സംഭവം ആണ് ഫിഫയെ ഏറെ ചൊടിപ്പിച്ചത്.സെപ്തംബർ 10-ന് കൊളംബിയയ്‌ക്കെതിരെ അർജൻ്റീന 2-1 ന് തോറ്റതിന് ശേഷം, അവസാന വിസിലിന് ശേഷം ക്യാമറ ഓപ്പറേറ്ററുടെ ഉപകരണം വലിച്ചെറിഞ്ഞതിനും ഡിബുവിന് ശിക്ഷ ലഭിച്ചിരുന്നു.ഫിഫയുടെ ഈ അച്ചടക്ക നടപടി അര്‍ജെന്‍റീന നാഷണല്‍ ബോര്‍ഡിന് അത്ര രസിച്ചിട്ടില്ല.താരത്തിനു വേണ്ടി അവര്‍ ഏറെ സംസാരിച്ചു എങ്കിലും ഫിഫയുടെ നടപടി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുമായി കോൺമെബോൾ ലോകകപ്പ് യോഗ്യതാ സ്റ്റാൻഡിംഗിൽ മുന്നിലാണ് അര്‍ജന്‍റീന.