അര്‍ട്ടേട്ടയുടെ ഉരുളക്ക് പെപ്പിന്‍റെ ഉപ്പേരി !!!!!!!!!
കഴിഞ്ഞ ആഴ്ച്ച സിറ്റി – ആഴ്സണല്‍ മല്‍സരം പൂര്‍ത്തിയായതിന് ശേഷം ഇരു ക്ലബുകളും തമ്മില്‍ ഉള്ള ബന്ധം വളരെ അധികം വഷല്‍ ആയി വരുകയാണ്.അത് മാത്രം അല്ലാതെ പെപ്പും അര്‍ട്ടേട്ടയും തമ്മിലും ഉള്ള വിള്ളല്‍ രൂക്ഷം ആയി വരുകയാണ്.ആഴ്സണല്‍ സിറ്റിക്കെതിരെ ഡാര്‍ക്ക് ടക്റ്റിക്സ് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് സിറ്റിയില്‍ നടക്കുന്നത് എന്താണ് എന്നു എനിക്കു വ്യക്തമായി അറിയാം എന്ന് അര്‍ട്ടേട്ട പറഞ്ഞിരുന്നു.
ഇത് പെപ്പിനെ ഏറെ ചോദിപ്പിച്ചു.”അയാള്‍ അങ്ങനെ പറഞ്ഞോ,ഇത് ഒന്നും പൊറുക്കാന്‍ കഴിയാത്ത ഓരോ വാക്കുകള്‍ ആണ്.അടുത്ത വട്ടം നിങ്ങള്‍ തന്നെ അയാളോട് ചോദിക്കണം. വ്യക്തമായി മറുപടി പറയേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്.”പെപ്പ് മാധ്യമങ്ങളോട് പറഞ്ഞു.സിറ്റിയും ആഴ്സണലും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ല എങ്കിലും തന്റെ ഗുരുവിനോട് തനിക്ക് അളവറ്റ ബഹുമാനം മാത്രമേ ഉള്ളൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക് അനുസരിച്ച് ഇരുവരും ബദ്ധശത്രുകള്‍ ആയി മാറാനുള്ള സാധ്യതയാണ് കൂടുതല്‍.