പ്രീമിയര്‍ ലീഗ് ; ആഴ്സണല്‍ – ലെസ്റ്റര്‍ തീ പാറും പോരാട്ടം ഇന്ന് !!!!!!!
മിഡ്വീക്കില്‍ ഈഎഫ്എല്‍ കപ്പില്‍ ജയം നേടിയ ആഴ്സണലും ലെസ്റ്റര്‍ സിറ്റിയും ഇന്ന് പ്രീമിയര്‍ ലീഗ് ബിസിനസിലേക്ക് മടങ്ങി പോകുന്നു.ഈ എഫ് എല്‍ തേര്‍ഡ് റൌണ്ടില്‍ ഗണ്ണേഴ്‌സ് ബോൾട്ടൺ വാണ്ടറേഴ്‌സിനെ 5-1 ന് തകർത്തപ്പോൾ , പ്രീമിയര്‍ ലീഗിലേക്ക് പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട ലെസ്റ്റര്‍ സിറ്റി വല്‍സാലിനെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ മറികടന്നു.
ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് ആഴ്സണല്‍ – ലെസ്റ്റര്‍ പോരാട്ടം നടക്കാന്‍ പോകുന്നത്. സിറ്റിക്കെതിരെ എല്ലാം ത്യജിച്ച് കളിച്ചിട്ടും സമനില കുരുക്കില്‍ അകപ്പെട്ടത് ആഴ്സണല്‍ ടീമിനെ ഏറെ വിഷമത്തില്‍ ആഴ്ത്തിയിട്ടുണ്ട്.എന്നാല്‍ സിറ്റിയുടെ പല താരങ്ങളുടെ മല്‍സരശേഷമുള്ള പെരുമാറ്റം ആഴ്സണല്‍ കാമ്പില്‍ ഒരു പുതിയ തീനാളം സൃഷ്ട്ടിക്കാന്‍ കാരണം ആയിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഒരു പുതിയ എനര്‍ജട്ടിക്ക് ആയ ആഴ്സണലിനെ ആയിരിയ്ക്കും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.സ്വന്തം തട്ടകത്തില്‍ ആണ് ഇന്നതെ മല്‍സരം എന്നതിനാല്‍ ആരാധകരും നല്ല രീതിയില്‍ ആഴ്സണലിനെ പിന്തുണയ്ക്കും.ഇന്നതെ മല്‍സരത്തില്‍ ലിവര്‍പൂള്‍, സിറ്റി ടീമുകള്‍ ജയം നേടിയില്ലാ എങ്കില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒന്നാമത് എത്താന്‍ ആഴ്സണലിന് കഴിയും.മറുവശത്ത് പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷന്‍ ലഭിച്ച് വന്ന ലെസ്റ്റര്‍ സിറ്റിക്ക് ഒരു ജയം പോലും നേടാന്‍ ആവാതെ ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്ത് തുടരുന്നു.