പ്രീമിയര്‍ ലീഗ് ; വിജയ വഴിയിലേക്ക് മടങ്ങി എത്താന്‍ ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയും ന്യൂ കാസില്‍ യുണൈറ്റഡും
പ്രീമിയര്‍ ലീഗില്‍ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടാൻ സെൻ്റ് ജെയിംസ് പാർക്കിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.നാല് ജയവും ഒരു സമനിലയും ഉള്‍പ്പടെ മാഞ്ചസ്റ്റര്‍ ബ്ലൂസ് തന്നെ ആണ് നിലവിലെ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ആഴ്സണല്‍ ടീമിനെതിരെ പൊരുതി നേടിയ സമനില ഈ സിറ്റി ടീമിന് ഏറെ ആത്മവിശ്വാസം പകരുന്നു.
സിറ്റിയുടെ ഫൂട്ബോള്‍ തലച്ചോര്‍ ആയ റോഡ്രിയെ ആഴ്സണല്‍ മല്‍സരത്തിനിടെ നഷ്ട്ടപ്പെട്ടത്തിന്‍റെ വ്യസനത്തില്‍ ആണ് നിലവില്‍ സിറ്റി ടീം.കഴിഞ്ഞ ഈഎഫ്എല്‍ മല്‍സരത്തില്‍ നിക്കോ ഒറെയ്‌ലി, റിക്കോ ലൂയിസ് എന്നിവരെ ആയിരുന്നു വാട്ട്ഫോര്‍ഡിനെതിരെ പെപ്പ് അണിനിരത്തിയത്.ഇന്നതെ മല്‍സരത്തില്‍ ശക്തര്‍ ആയ ന്യൂ കാസില്‍ യുണൈറ്റഡിനെ നേരിടാന്‍ കോവാസിച്ചിനെ ആയിരിയ്ക്കും പെപ്പ് വിനിയോഗിക്കാന്‍ പോകുന്നത്.അത് കൂടാതെ ഗുണ്ടോഗനും ഇന്ന് ആദ്യ ടീമില്‍ ഇടം നേടും.അതേ സമയം ന്യൂ കാസില്‍ യുണൈറ്റഡ് കഴിഞ്ഞ മല്‍സരത്തില്‍ ഫുല്‍ഹാമിനെതിരെ പരാജയപ്പെട്ടത്തിന്‍റെ നിരാശയില്‍ ആണ്.ഇന്നതെ മല്‍സരത്തില്‍ എങ്ങനെയും സിറ്റിയെ തറപ്പറ്റിച്ച് താല്‍ക്കാലികം ആയെങ്കിലും എങ്ങനെയും ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ന്യൂ കാസില്‍.അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച അവര്‍ ആറാം സ്ഥാനത്ത് ആണ്.