സാവിയുടെ കീഴിലുള്ള ബാഴ്‌സലോണ ശൈലിയെ ലൂയിസ് എൻറിക് ആക്ഷേപിക്കുന്ന വീഡിയോ വൈറല്‍
ബാഴ്സ ആരാധകരുടെ കണ്ണില്‍ ഉണ്ണിയായ ലൂയി എന്‍റിക്വെ ആകെ പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ പിഎസ്ജി സീസണിന് ശേഷം അതിനെ ആസ്പതമാക്കിയ ഡോക്യുമെന്‍ററിയില്‍ അദ്ദേഹം ബാഴ്സയെ വില കുറച്ചു കാണുന്നതായ വര്‍ത്തമാനം പറഞ്ഞിരിക്കുന്നു.സാവിയുടെ ബാഴ്സ ഐബറിനെ പോലെ ആണ് കളിക്കുന്നത് എന്നും , ലോങ് ബോള്‍ ആണ് അവരുടെ ഏക ആശ്രയം എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നു.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആണ് ബാഴ്സലോണ പിഎസ്ജിക്കെതിരെ കളിച്ചത്.ആദ്യ പാദത്തില്‍ 3-2 നു ബാഴ്സലോണ ജയിച്ചു എങ്കിലും രണ്ടാം പാദത്തില്‍ അവര്‍ 4-1 നു പരാജയപ്പെട്ടു.ഈ മല്‍സരത്തിനിടെ താരങ്ങളെ പ്രചോദിപ്പിക്കുന്ന ലൂയി എന്‍റിക്വെ പറഞ്ഞ വാക്കുകള്‍ ആണ് ഇത്.”ഈ ബാഴ്സ ടീമിനെ ആണോ നിങ്ങള്‍ പേടിക്കുന്നത്.അവര്‍ക്ക് മര്യാദക്ക് പ്രതിരോധിക്കാന്‍ പോലും അറിയില്ല.ലോങ് ബോളില്‍ കളിക്കുന്ന ഒരു ഐബര്‍ ടീം ആണ് ഇത്.എനിക് അറിയാം ഇത്.ഇവിടെ ഒരു വട്ടം ടെര്‍ സ്റ്റഗന്‍ ആണ് ഏറ്റവും കൂടുതല്‍ ലോങ് ബോള്‍ കൊടുത്തതത്തിന്റെ റെകോര്‍ഡ് നേടിയത്.ആ ടീമിനെ നിങ്ങള്‍ ഒരിയ്ക്കലും പേടിക്കരുത്.”ഇത് എന്തായാലും ബാഴ്സലോണ ആരാധകരെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.പെപ്പിന് ശേഷം ടീമിനെ കൊണ്ട് ചാമ്പ്യന്‍സ് ലീഡ് അടിപ്പിച്ച ഏക മാനേജറില്‍ നിന്നും ഇത് ഒരിയ്ക്കലും അവര്‍ പ്രതീക്ഷിച്ചില്ല.