ലാലിഗ ; അലാവസ് ഡെഞ്ചര്‍ സോണ്‍ മറികടന്ന് റയല്‍ മാഡ്രിഡ്
ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് തലനാരിഴക്ക് രക്ഷപ്പെട്ടു.ലാലിഗയിൽ ചൊവ്വാഴ്‌ച നടന്ന ഹോം ഗ്രൗണ്ടിൽ അലാവെസിനെതിരെ 3-2ന് റയൽ മാഡ്രിഡ് ജയം നേടി.എതിരില്ലാത്ത മൂന്നു ഗോള്‍ ലീഡ് നേടി ജയത്തിലേക്ക് പോവുകയായിരുന്ന റയല്‍ മാഡ്രിഡിന് പരീക്ഷണം നല്കാന്‍ അലാവാസിന് ഒരു മിനുറ്റ് മതിയായിരുന്നു.85 ആം മിനുട്ടില്‍ കാർലോസ് ബെനവിഡെസ് , 86 ആം മിനുട്ടില്‍ എൻറിക് ഗാർസിയ എന്നിവര്‍ നേടിയ ഗോളില്‍ റയല്‍ ഒന്നു വിരണ്ടു.
മല്‍സരം തുടങ്ങിയത് മുതല്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യം ആണ് പിച്ചില്‍ കണ്ടത്.1 ആം മിനുട്ടില്‍ തന്നെ ലൂക്കാസ് വാസ്ക്വാസ് ആദ്യ ഗോള്‍ നേടി.ബെലിങ്ഹാമുമായി ഒത്തു ചേര്‍ന്ന് വണ്‍ – ടൂ ഗെയിമില്‍ കിലിയന്‍ എംബാപ്പെ രണ്ടാം ഗോള്‍ നേടി.48 ആം മിനുട്ടില്‍ ബ്രസീലിയന്‍ ഫോര്‍വേഡ് ആയ റോഡ്രിഗോയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ സുഖപ്രദമായ ഒരു ജയം നേടാന്‍ ആകും എന്ന് റയല്‍ കരുതി.എന്നാല്‍ ആലാവാസിന്‍റെ തിരിച്ചു വരവ് അവസാന നിമിഷങ്ങളില്‍ ആയത് റയലിന് രക്ഷ നല്കി.ജയത്തോടെ റയല്‍ മാഡ്രിഡ് ബാഴ്സയുമായി വെറും ഒരു പോയിന്റിന് മാത്രം പിന്നില്‍ ആണ്.