ലാലിഗ ; അത്ലറ്റിക്കോ മാഡ്രിഡിന് സമനില , കരുത്ത് തെളിയിച്ച് ബിലിബാവോ
ഞായറാഴ്ച റയോ വല്ലെക്കാനോയിൽ നടന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍ പിരിഞ്ഞു.ഈ സീസണിലെ ലാലിഗയിലെ അവരുടെ സമനിലയാണ് ഇത്.എന്നാല്‍ മാനേജര്‍ ഡീഗോ സിമിയോണി ഇത് തികച്ചും നല്ലത് ആണ് എന്നും , തന്റെ താരങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്തു.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തങ്ങള്‍ പിച്ചില്‍ കാണിച്ച ധൈര്യം അപാരം ആണ് എന്നും അദ്ദേഹം അവകാശപ്പട്ടു.
ഇസി പലാസോൺ 35 ആം മിനുട്ടില്‍ വലക്കാനോയെ ലീഡിലേക്ക് ഉയര്‍ത്തി.എന്നാല്‍ 49 ആം മിനുട്ടില്‍ അതിനു മറു മരുന്ന് നല്കാന്‍ കോണര്‍ ഗാലഗറിന് കഴിഞ്ഞു.താരങ്ങള്‍ പലരും മികച്ച ഷെപ്പില്‍ ആണ് എന്നു പറഞ്ഞ സിമിയോണി വരാനിരിക്കുന്ന കളികളില്‍ ഗോള്‍ മഴയായിരിക്കും എന്നും പറഞ്ഞു.ഇന്നലെ നടന്ന മറ്റൊരു ലാലിഗ മല്‍സരത്തില്‍ അത്ലറ്റിക്ക് ക്ലബ് സെല്‍റ്റ വിഗോയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.അത്ലറ്റിക്കിന് വേണ്ടി ഗോർക്ക ഗുരുസെറ്റ , അൽവാരോ ജാലോ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ സെല്‍ട്ടക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയത് ഇയാഗോ അസ്പാസ് ആണ്.