ഡാനി കര്‍വഹാളിന്‍റെ കരാര്‍ നീട്ടി നല്കാന്‍ ലോസ് ബ്ലാങ്കോസ്
റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കര്‍വഹാളിന് കരാർ നീട്ടി നല്കാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്.നാച്ചോയും ടോണി ക്രൂസും വേനൽക്കാലത്ത് ബെർണബ്യൂ വിട്ടതോടെ, റൈറ്റ് ബാക്ക് ക്ലബ്ബിൽ അധിക സീനിയോറിറ്റി നേടി.ബയേർ ലെവർകൂസണിലെ ഒരു വർഷം മാറ്റിനിർത്തിയാൽ, കര്‍വഹാള്‍ തൻ്റെ കരിയർ മുഴുവനും ലോസ് ബ്ലാങ്കോസിൽ ചെലവഴിച്ചിട്ടുണ്ട്.
ഈ അടുത്തു നല്കിയ ഒരു അഭിമുഖത്തില്‍ കര്‍വഹാള്‍ റയല്‍ മാഡ്രിഡുമായി കരാര്‍ നീട്ടാനുള്ള അവസരം ലഭിച്ചാല്‍ അതു ഉപയോഗിക്കും എന്നു പറഞ്ഞിരുന്നു.അതിനു ശേഷം ട്രാന്‍സ്ഫര്‍ സ്പെഷലിസ്റ്റ് ഫാബ്രിസിയോ റോമാനോ താരത്തിനു അടുത്തു തന്നെ റയല്‍ മാഡ്രിഡ് കരാര്‍ നീട്ടി നല്കും എന്നും പറഞ്ഞിരുന്നു.നിലവില്‍ അധികയും യുവ താരങ്ങള്‍ ഉള്ള റയല്‍ മാഡ്രിഡിന് ഒരു സീനിയര്‍ ഫിഗര്‍ ആവശ്യം ഉണ്ട്.അങ്ങനെ നോക്കുമ്പോള്‍ അതിനു മോഡൃച്ചിനെക്കാള്‍ യോഗ്യന്‍ എന്തു കൊണ്ടും കര്‍വഹാള്‍ തന്നെ.അദ്ദേഹം ഇപ്പോള്‍ കരിയര്‍ പീക്ക് മൊമന്‍റില്‍ ആണ്.ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടി അദ്ദേഹം ആണ് റയല്‍ മാഡ്രിഡിനു ലീഡ് നേടി കൊടുത്തത്.