പുതിയ ബോസ് ഇവാൻ ജൂറിക്കിന് കീഴില്‍ ഹരിശ്രീ കുറിക്കാന്‍ റോമ
ഈ സീസണിലെ രണ്ടു സർപ്രൈസ് പാക്കേജ് ടീമുകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് റോമയും ഉഡിനീസും തമ്മില്‍ ഏറ്റുമുട്ടും.മാനേജര്‍ ആയ ഡി റോസിയെ പുറത്താക്കിയതിന് ശേഷം മുൻ ടോറിനോ കോച്ച് ഇവാൻ ജൂറിക്കിനെ നിയമിച്ച റോമ നിലവില്‍ അല്പം പരുങ്ങലില്‍ ആണ്.നാല് മല്‍സരങ്ങളില്‍ നിന്നും ഒരു ജയം പോലും നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.
(പുതിയ റോമ ബോസ് ഇവാൻ ജൂറിക്)
അതു പോലെ ളീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഉഡിനീസ്.നാല് മല്‍സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച ഇവര്‍ ആണ് സീരി എ യിലെ ഇതവണത്തെ കറുത്ത കുതിരകള്‍.അങ്ങനെ ഇരിക്കെ ഇന്നതെ മല്‍സരത്തിലും കൂടി ജയിച്ച് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ആണ് ഉഡിനീസ് ലക്ഷ്യം വെക്കുന്നത്.ഇന്നതെ മറ്റൊരു സീരി എ പോരാട്ടത്തില്‍ ഫിയോറെന്‍റ്റീന ലാസിയോയെ നേരിടും.സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ഇരു കൂട്ടരും ഇന്ന് ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് സ്റ്റേഡിയോ ആർട്ടെമിയോ ഫ്രാഞ്ചിയില്‍ വെച്ച് ഏറ്റുമുട്ടും.