സീരി എ യിലെ ഏറ്റവും ഗ്ലാമറസ് പോരാട്ടം ഇന്ന് – മിലാന്‍ ഡെര്‍ബി !!!!!!!!
തങ്ങളുടെ സിറ്റി എതിരാളികൾക്കെതിരെ തുടർച്ചയായ ഏഴാം ജയം തേടി, സീരി എ ചാമ്പ്യൻമാരായ ഇൻ്റർ മിലാൻ ഞായറാഴ്ച സാൻ സിറോയിൽ എസി മിലാനെ നേരിടും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.ഇന്‍റര്‍ മിലാനെതിരെ ജയിക്കുന്നതിന്‍റെ രുചി എസി മിലാന്‍ അറിഞ്ഞിട്ട് കാലം ഏറെ ആയി.പിയോളിക്ക് കീഴില്‍ ആണ് അവസാനമായി ഏസി മിലാന്‍ ഇന്‍ററിനെ പരാജയപ്പെടുത്തിയത്.
ഈ ആഴ്‌ചത്തെ ചാമ്പ്യൻസ് ലീഗ് ഓപ്പണർ തോറ്റ എസി മിലാന്‍റെ കോച്ചിംഗ് മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് സീസണിലെ ആദ്യ മിലാൻ ഡെർബി വരുന്നത്. അതേസമയം, ഇൻ്റർ തങ്ങളുടെ ടൈറ്റിൽ ഡിഫൻസിൽ തരകേടില്ലാത്ത തുടക്കം നല്കുകയും ചെയ്തു.ഇന്നതെ മല്‍സരം ജയിക്കാന്‍ കഴിഞ്ഞാല്‍ ലീഗ് പട്ടികയില്‍ ഇന്‍ററിന് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ കഴിയും. സീറ്റിയെ സമനിലയില്‍ കുരുക്കിയത്തിന്‍റെ സന്തോഷത്തില്‍ ആണ് നിലവില്‍ മിലാന്‍ ടീം.അങ്ങനെ ഇരിക്കെ ഏസി മിലാനെ കൂടി തറപറ്റിക്കാന്‍ കഴിഞ്ഞാല്‍ മാനേജര്‍ ഇന്‍സാഗിയുടെ ഈ സീസണിലെ ഏറ്റവും വലിയ ഹൈലൈറ്റ് മൊമന്‍റ് ആയിരിയ്ക്കും അത്.