ലാലിഗയില്‍ ഇന്ന് രണ്ടു സൂപ്പര്‍ പോരാട്ടങ്ങള്‍ !!!!!!
കഴിഞ്ഞ രണ്ടു ലീഗ് മല്‍സരത്തിലും ജയം നേടിയ അത്ലറ്റികൊ മാഡ്രിഡ് ഇന്ന് വലക്കാനോയെ നേരിടും.പുതിയ സൂപ്പര്‍ സമ്മര്‍ സൈനീങ്ങുകള്‍ ഉണ്ട് എങ്കിലും ഇതവണയും അത്ലറ്റിക്കോ മാഡ്രിഡിന് വലിയ തലവേദനയാകുന്നത് സ്ഥിരതയിലായ്മ തന്നെ ആണ്.വ്യക്തമായ പ്ലാന്‍ ഇല്ലാതെ പിച്ചില്‍ ഇപ്പോഴും താരങ്ങള്‍ സമയം ചിലവഴിക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്.ഇതിന് എത്രയും പെട്ടെന്ന് ഒരു പോം വഴി മാനേജര്‍ സിമിയോണിക്ക് കൊണ്ട് വരേണ്ടത് ഉണ്ട്.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്. വലക്കാനോ ഹോം ഗ്രൌണ്ട് ആയ ഡി വല്ലേകാസ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.ഇന്ന് നടക്കുന്ന മറ്റൊരു പ്രമുഖ ലാലിഗ മല്‍സരത്തില്‍ അത്ലറ്റിക്ക് ക്ലബും സെല്‍റ്റ വിഗോയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടും.ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് അത്ലറ്റിക്ക് സ്റ്റേഡിയം ആയ സാന്‍ മീംസില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ലാലിഗ പോയിന്‍റ് സ്റ്റാന്‍റിങ്ങില്‍ അത്ലറ്റിക്കോ ആറിലും സെല്‍റ്റ വിഗോ എട്ടിലും ആണ്.ജയം നേടിയാല്‍ ടോപ് ഫോറില്‍ ഇടം നേടാം എന്നത് ഇരുവരെയും ഇന്നതെ മല്‍സരത്തില്‍ മികച്ച രീതിയില്‍ കളിപ്പിക്കാന്‍ പ്രചോദിപ്പിക്കും.