ലാലിഗയില്‍ ആറാം വിജയം നേടാന്‍ ബാഴ്സലോണ
2024-25 ലാ ലിഗ കാമ്പെയ്‌നിലെ ആറാം ആഴ്ച്ചയില്‍ ബാഴ്സലോണയും വിയറയലും തമ്മില്‍ ഏറ്റുമുട്ടും.ബാഴ്സ ഒന്നാം സ്ഥാനത്തും വിയാറായല്‍ നാലാം സ്ഥാനത്തും ആണ്.അഞ്ചില്‍ അഞ്ചു മല്‍സരവും ഒരു തെറ്റ് പോലും ഇല്ലാതെ ആണ് ബാഴ്സലോണ ജയിച്ചത്.എന്നാല്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ തോല്‍വി അവരെ വല്ലാതെ വേട്ടയാടുന്നുണ്ട്.ഇന്നതെ മല്‍സരത്തില്‍ അതിനുള്ള മറുപടി നല്കാന്‍ ആണ് ഫ്ലിക്കും പിള്ളേരും വരുന്നത്.
മറ് ഭാഗത്ത് വിയാറയല്‍ അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണം ജയിച്ചു കഴിഞ്ഞു.എല്ലാ സീസണുകളിലും ബാഴ്സലോണയെ നല്ല രീതിയില്‍ വെള്ളം കുടിപ്പിക്കാന്‍ വിയാറയലിന് കഴിഞ്ഞിട്ടുണ്ട്.ഇന്നതെ മല്‍സരത്തിലും ഹോം ഗ്രൌണ്ടിലെ വിയാറായല്‍ താരങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ബാഴ്സ നന്നേ പാടുപ്പെടും.മാര്‍ വശത്ത് ഫ്ലിക്കിന് തലവേദനയാവാന്‍ പോകുന്നത് വിയാറയലിന്റെ പ്രെസ്സിങ് എങ്ങനെ അതി ജീവിക്കാം എന്ന ചിന്തയായിരിക്കും.അതു കൂടാതെ വിങ്ങുകളില്‍ നിന്നും അറ്റാക്ക് ചെയ്യാന്‍ ഉള്ള അവരുടെ കഴിവ് എപ്പോഴും ബാഴ്സക്ക് വെല്ലുവിളി ആയി വരുന്നുണ്ട്.ബാഴ്‌സലോണയെ സംബന്ധിച്ചിടത്തോളം, ഫെർമിൻ ലോപ്പസ്, ഡാനി ഓൾമോ, മാർക്ക് ബെർണൽ, ആൻഡ്രിയാസ് ക്രിസ്റ്റൻസൻ, റൊണാൾഡ് അരൗജോ, ഫ്രെങ്കി ഡി ജോങ്, ഗവി എന്നിവർക്ക് പരിക്കുമൂലം മത്സരം നഷ്ടമാകും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.