പ്രീമിയര്‍ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടം ഇന്ന്
പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം ഇന്ന് നടക്കും.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് എത്തിഹാദില്‍ വെച്ച് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ള സിറ്റിയും അഞ്ചാം സ്ഥാനത്ത് ഉള്ള ആഴ്സണലും നേരിടും.ഇന്ന് ജയം നേടുന്നവര്‍ ലീഗ് നേടും എന്നതിനാല്‍ ഇന്നതെ മല്‍സരത്തിന് വളരെ അധികം പ്രസക്തി ഉണ്ട്.അതിനാല്‍ ഇന്ന് ഇരു ടീമുകളും കൈ മെയ് മറന്ന് പോരാടും.
കഴിഞ്ഞ രണ്ടു സീസണുകളിലും ആഴ്സണലും സിറ്റിയും പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന്‍റെ തീവ്രത കൂടുതല്‍ ആയി വരുകയാണ്.നിലവില്‍ മേല്‍ക്കൈ സിറ്റിക്ക് തന്നെ ആണ് എങ്കിലും ആഴ്സണലിന് കഴിഞ്ഞ സീസണുകളിലെക്കാള്‍ കൂടുതല്‍ ശക്തി ഉണ്ട്.ഈ സീസണില്‍ ഒന്നില്‍ മാത്രം ആണ് സമനില, സിറ്റി ആണ് എങ്കില്‍ നാലില്‍ നാലും ജയിച്ചു.ഇന്നതെ മല്‍സരത്തില്‍ കെവിന്‍ ഡി ബ്രൂയിന , ഒഡിഗാര്‍ഡ് എന്നിവര്‍ കളിച്ചേക്കില്ല.ഇത് രണ്ടു മാനേജര്‍മാരെയും ഏറെ വിഷമത്തില്‍ ആഴ്ത്തിയിട്ടുണ്ട്.ഡി ബ്രൂയിനയുടെ പരിക്ക് ആഴ്സണല്‍ ക്യാപ്റ്റന്‍ ആയ ഒഡിഗാര്‍ഡിനെ വെച്ച് നോക്കുകയാണ് എങ്കില്‍ വലിയ വിഷമം ഇല്ലാത്തത് ആണ്. നോര്‍വീജിയന്‍ താരത്തിനു ഒരു നാല് മാസം എങ്കിലും പുറത്ത് ഇരിക്കേണ്ടി വരും.