പ്രീമിയര്‍ ലീഗ്; ജൈത്ര യാത്ര തുടരാന്‍ കുട്ടി ചെകുത്താന്മാര്
ശനിയാഴ്ച വൈകുന്നേരം പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ നേരിടാൻ സെൽഹർസ്റ്റ് പാർക്കിലേക്ക് ഉള്ള പ്രയാണം ആരംഭിച്ചിരിക്കുകയാണ് മാന്‍ യുണൈറ്റഡ്.നാല് മല്‍സരങ്ങളില്‍ നിന്നും രണ്ടു തോല്‍വിയും രണ്ടു പരാജയവും ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ ഇതവണയും സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് മല്‍സരം.
ലിവര്‍പൂളിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് ചെകുത്താന്മാര് അടിയറവ് പറഞ്ഞപ്പോള്‍ ആരാധകരില്‍ പലരും ടെന്‍ ഹാഗിനെ വിമര്‍ശിച്ചു.എന്നാല്‍ മാനേജ്മെന്റ് അദ്ദേഹത്തില്‍ ഉള്ള തങ്ങളുടെ വിശ്വാസം വെളിപ്പെടുത്തി.അതിനു ശേഷം നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ സതാംട്ടനെ മൂന്നു ഗോളിനും ഈഎഫ്എല്‍ കപ്പില്‍ ബാര്ന്സ്ലിയെ ഏഴു ഗോളിനും പരാജയപ്പെടുത്തി.ഒരു ഗോള്‍ പോലും വഴങ്ങാതെ.ഈ രണ്ടു തുടര്‍ച്ചയായ വമ്പന്‍ ജയങ്ങള്‍ യുണൈറ്റഡിന് നല്‍കിയിരിക്കുന്ന ആത്മവിശ്വാസം ചെറുത് ഒന്നും അല്ല.അതേ പിന്തുടര്ച്ചയില് പോകാന്‍ ആണ് ഇന്നതെ മല്‍സരത്തിലും അവരുടെ ലക്ഷ്യം.നാല് മല്‍സരങ്ങളില്‍ നിന്നും രണ്ടു തോല്‍വിയും രണ്ടു സമനിലയും ഏറ്റുവാങ്ങിയ പാലസ് നിലവില്‍ പതിനാറാം സ്ഥാനത്ത് ആണ്.താരതമ്യേനെ ദുര്‍ഭലര്‍ ആണ് എങ്കിലും ഇതിന് മുന്നേ ഈ രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത നാല് ഗോളിന് അവര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ പാലസിനെ വില കുറച്ചു കാണാന്‍ ഒരിക്കലും റെഡ് ഡെവിള്‍സ് തയ്യാര്‍ ആവില്ല.