മുന്‍ ആഴ്സണല്‍ താരം കഞ്ചാവ് കടത്താന്‍ ശ്രമിച്ച് പോലീസ് പിടിയില്‍ !!!!!!!
ബ്രിട്ടീഷ് എയർപോർട്ട് വഴി 600,000 പൗണ്ട് (800,000 ഡോളർ) വിലമതിക്കുന്ന കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ ബ്രിട്ടീഷ് ഫുട്ബോൾ താരം ജെയ് ഇമ്മാനുവൽ തോമസിനെതിരെ കേസെടുത്തു.ആഴ്‌സണലിൽ തൻ്റെ കരിയർ ആരംഭിച്ചെങ്കിലും ഇപ്പോൾ സ്കോട്ടിഷ് രണ്ടാം നിര ടീമായ ഗ്രീനോക്ക് മോർട്ടണിന് വേണ്ടി കളിക്കുകയാണ് ഇമ്മാനുവൽ-തോമസ്.കുറ്റാരോപിതന്‍ ആയ താരത്തിനെ ബുധനാഴ്ച പുലർച്ചെ ഗ്ലാസ്‌ഗോയ്ക്ക് സമീപമുള്ള വീട്ടിൽ വെച്ച് അറസ്റ്റിലായതായി പ്രസ് അസോസിയേഷൻ (പിഎ) ഏജൻസി റിപ്പോർട്ട് ചെയ്തു.
33 കാരനായ ഫോർവേഡിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വടക്കൻ ഇംഗ്ലീഷ് നഗരമായ കാർലിസിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയിരിക്കുകയാണ്.2010 നവംബറിൽ ഷാക്തർ ഡൊനെറ്റ്സ്കിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ അഞ്ച് മത്സരങ്ങൾ അദേഹം ലണ്ടന്‍ ക്ലബിന് വേണ്ടി കളിച്ചിട്ടുണ്ട്.പിന്നീട് ഇംഗ്ലീഷ് ക്ലബ്ബുകളായ ഇപ്‌സ്‌വിച്ച്, ബ്രിസ്റ്റോൾ സിറ്റി, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, സ്‌കോട്ട്‌ലൻഡിലെ അബർഡീൻ, തായ്‌ലൻഡിൽ പി.ടി.ടി. എന്നിവിടങ്ങളിലും അദേഹം കളിച്ചിട്ടുണ്ട്.