യുവേഫക്കെതിരേ താരങ്ങള്‍ എല്ലാവരും സംഘടിക്കാന്‍ ഒരുങ്ങുന്നു
കളികൾ വർധിച്ചതിൽ പ്രതിഷേധിച്ച് കളിക്കാർ സമരത്തിനൊരുങ്ങുകയാണെന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റോഡ്രി.ഈ സീസണ്‍ മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് ഘട്ടത്തിന് മുമ്പ് കുറഞ്ഞത് രണ്ട് അധിക മത്സരങ്ങളെങ്കിലും ഉണ്ടാകും.സിറ്റി ഇന്‍റര്‍ മിലാനെ നേരിടുന്നതിന് മുന്‍പേ നടന്ന അഭിമുഖത്തില്‍ ആണ് താരം ഇത് വെളിപ്പെടുത്തിയത്.ഇത് കൂടാതെ സിറ്റി പങ്കെടുക്കുന്ന ക്ലബ് ലോകകപ്പ് 32 ടീമുകളായി വികസിപ്പിച്ചിട്ടുണ്ട്.ഇത് നടക്കുന്നതു സമ്മറില്‍ ആണ്.അതിനാല്‍ സിറ്റി താരങ്ങള്‍ക്ക് ആകെ മൂന്നു മാസമേ വിശ്രമം ലഭിക്കുകയുള്ളൂ.
താരം ഈ അഭിമുഖം നല്‍കിയതിന് ശേഷം പലരും അദ്ദേഹത്തിനെ പരസ്യമായി പിന്തുണച്ചു. സിറ്റി താരം ബെര്‍ണാര്‍ഡോ സില്‍വ,കെവിന്‍ ഡി ബ്രൂയിന എന്നിവര്‍ ഇതിന് മുന്നേ ഇതേ കാര്യം പരസ്യമായി പറഞ്ഞിരുന്നു.ഇത് കൂടാതെ മാഡ്രിഡ് ഗോള്‍ കീപ്പര്‍ കോര്‍ട്ട്വയും റോഡ്രിയെ പോലെ തന്നെ ഒരു അഭിമുഖത്തില്‍ ഇതിനെ പരസ്യമായി വിമര്‍ശിച്ചു.ഈ പോക്ക് തുടര്‍ന്നാല്‍ താരങ്ങള്‍ എല്ലാവരും ഒരു യൂണിയന്‍ തുടങ്ങുന്നതിന് ആരംഭം ആയിരിയ്ക്കും എന്നും റോഡ്രിയും കോര്‍ട്ട്വയും പറഞ്ഞു.