അഞ്ചില്‍ അഞ്ച് ; ജിറോണക്കെതിരെ പ്രതികാരം തീര്‍ത്തു ബാഴ്സലോണ
കഴിഞ്ഞ തവണ രണ്ടു മല്‍സരങ്ങളിലും പാടെ എട്ട് ഗോളുകള്‍ തങ്ങള്‍ക്ക് എതിരെ നേടിയ ജിറോണക്കെതിരെയുള്ള പ്രതികാരം ബാഴ്സ തീര്‍ത്തിരിക്കുന്നു.ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അവരെ തോല്‍പ്പിച്ച ബാഴ്സ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ആണ് നേടിയിരിക്കുന്നത്.അതും ബാഴ്സ പോലൊരു ടീമിനെ അപകടത്തില്‍ ആഴ്ത്തുന്ന രീതിയില്‍ ഉള്ള പ്രെസ്സ് നേരിട്ടിട്ടും അതിനെ എല്ലാം അവര്‍ തരണം ചെയ്തു.ഇരട്ട ഗോള്‍ നേടിയ യമാല്‍ ആണ് മല്‍സരത്തിലെ ഹീറോ.
മല്‍സരം തുടങ്ങിയതും ആദ്യ നിമിഷം മുതല്‍ക്ക് തന്നെ ജിറോണ ബാഴ്സയെ നല്ല രീതിയില്‍ പ്രെസ്സ് ചെയ്തു തുടങ്ങി.എന്നാല്‍ പെഡ്രി-കസാഡോ സഖ്യം മിഡ്ഫീല്‍ഡില്‍ നിന്നും എത്രയും പെട്ടെന്ന് പന്ത് അറ്റാക്കിങ് തേര്‍ഡിലേക്ക് എത്തിക്കുന്നതില്‍ ജയം നേടി.ഇത് മുതല്‍ എടുത്ത ഓല്‍മോ- യമാല്‍- റഫീഞ്ഞ അടങ്ങുന്ന മുന്നേറ്റ നിര സ്ഥിരമായി ജിറോണയുടെ പ്രതിരോധത്തെ പരീക്ഷിച്ച് കൊണ്ടിരുന്നു.ജിറോണക്ക് പന്ത് ലഭിച്ചു ബാഴ്സക്ക് നേരെ അറ്റാക് ചെയ്യാന്‍ കഴിയുന്നില്ല.അത്രക്ക് മികച്ച പ്രേസ്സിങ് ആയിരുന്നു ബാഴ്സയുടെ പക്കല്‍ നിന്നും ഉണ്ടായത്. തങ്ങള്‍ക്ക് പറ്റിയ ഒരു അബദ്ധത്തില്‍ നിന്നും ജിറോണക്ക് ഗോള്‍ വഴങ്ങേണ്ടി വന്നു.ആദ്യ രണ്ടു ഗോളും യമാലിന്റെ വകയായിരുന്നു.പിന്നീട് രണ്ടാം പകുതിയില്‍ ഓല്‍മോ, പെഡ്രി എന്നിവര്‍ ഗോളുകള്‍ നേടി സ്കോര്‍ 4 ആക്കി ഉയര്‍ത്തി എങ്കിലും ഗോളിന് വഴി ഒരുക്കിയ കൂണ്ടേ, കസാഡോ എന്നിവരുടെ പാസ് ആണ് അതിന്റെ പ്രധാന ഹൈലൈറ്റ്.ജിറോണയുടെ ഏക ഗോള്‍ നേടിയത് 80 ആം മിനുട്ടില്‍ ക്രിസ്ത്യൻ സ്റ്റുവാനിയാണ്.