നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബി കടുപ്പം ; ഉയര്‍ത്ത് എഴുന്നേറ്റ് ആഴ്സണല്‍
പ്രീമിയര്‍ ലീഗിലെ ആദ്യ നോര്‍ത്ത് ലണ്ടന്‍ ഡെര്‍ബിയില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണല്‍ ഒതുക്കി.തങ്ങളുടെ ഹോം മാച്ചില്‍ ആഴ്സണല്‍ ടീമിനെ ആദ്യ പകുതിയില്‍ പരീക്ഷിക്കാന്‍ കഴിഞ്ഞു എന്നത് ഒഴിച്ചാല്‍ ഇന്നതെ മല്‍സരത്തില്‍ ടോട്ടന്‍ഹാമിന് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.പലപ്പോഴും ഡേവിഡ് രായയുടെ സേവുകള്‍ ആയിരുന്നു ഗണേര്‍സിനെ മുന്നോട്ട് നയിച്ചത്.
ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാഡിനെ പരിക്കുമൂലവും സസ്പെൻഷനിലൂടെ ഡെക്ലാൻ റൈസിനെയും നഷ്ട്ടപ്പെട്ട ആഴ്സണല്‍ മിഡ്ഫീല്‍ഡ് വളരെ ശൂന്യം ആയിരുന്നു.എന്നാല്‍ വലിയ പ്രതിസന്ധികളില്‍ നിന്നെല്ലാം തരണം ചെയ്തു വരാറുള്ള അര്‍ട്ടേട്ടയുടെ ടീം ഇന്നും അത് പോലെ തന്നെ ചെയ്തു.64 ആം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും ഹെഡര്‍ ഗോളിലൂടെ ഗബ്രിയേൽ മഗൽഹെസ് സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ജയത്തോടെ ആഴ്സണല്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തി.നാലില്‍ നാല് മല്‍സരങ്ങളിലും ജയം നേടിയ സിറ്റി ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.