ടെസ്റ്റ് ക്രിക്കറ്റിനായി പ്രത്യേക ഫണ്ട് ഉണ്ടാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു : ജയ് ഷാ
ഭാവിയിൽ ടെസ്റ്റ് ക്രിക്കറ്റിൻ്റെ നിലനിൽപ്പിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) നടക്കുന്നുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ പറഞ്ഞു.
“ഞാൻ ഐസിസിയുടെ ഫിനാൻസ് ആൻഡ് കൊമേഴ്‌സ്യൽ അഫയേഴ്‌സ് അംഗമാണ്. ടെസ്റ്റ് ക്രിക്കറ്റിനായി ഒരു സമർപ്പിത ഫണ്ട് വേണമെന്ന് ഞാൻ നിർദ്ദേശിച്ചിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് വളരെ ചെലവേറിയതാണ്. (ഐസിസി) ബോർഡ് അംഗീകരിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് കഴിയും. ടെസ്റ്റ് ക്രിക്കറ്റിനായി ഞങ്ങൾ ഒരു പ്രത്യേക ഫണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്,” ഷാ പറഞ്ഞു
രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുമെന്നതിനാൽ കാണികൾക്കും ബ്രോഡ്കാസ്റ്റർമാർക്കും പ്രയോജനം ചെയ്യാത്തതിനാൽ ഇന്ത്യ നാട്ടിൽ ധാരാളം ഡേ-നൈറ്റ് ടെസ്റ്റുകൾ കളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം തട്ടകത്തിൽ ഇന്ത്യ മൂന്ന് ഡേ-നൈറ്റ് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, അവ മൂന്ന് ദിവസത്തിനുള്ളിൽ അവസാനിച്ചു. 2022 മാർച്ചിൽ ബംഗളുരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ സ്വന്തം തട്ടകത്തിലെ അവസാന ഡേ-നൈറ്റ് ടെസ്റ്റ്, അവർ 238 റൺസിന് വിജയിച്ചു.
” കാണികളും പ്രക്ഷേപകരും നഷ്‌ടപ്പെടുകയാണ്. ആത്യന്തികമായി, അവരുടെ വികാരങ്ങൾ കൂടി നോക്കണം. ഒരു ആരാധകൻ എന്ന നിലയിൽ നിങ്ങൾ അഞ്ച് ദിവസത്തേക്ക് ടിക്കറ്റ് വാങ്ങുകയും മത്സരം രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കുകയും ചെയ്താൽ പണം തിരികെ ലഭിക്കില്ല അത് പ്രശ്നമണ്”
വനിതാ ക്രിക്കറ്റിനായി ഒരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാ രാജ്യങ്ങളും ദൈർഘ്യമേറിയ ഫോർമാറ്റ് കളിക്കുമ്പോൾ മാത്രമേ അത് സാധ്യമാകൂ എന്ന് ഷാ, പറഞ്ഞു.