റയൽ മാഡ്രിഡ് എൻ്റെ കരിയറിലെ അവസാന ക്ലബ്ബായിരിക്കും – കാർലോ ആൻസലോട്ടി
റയൽ മാഡ്രിഡ് തൻ്റെ പരിശീലക കരിയറിലെ അവസാന ക്ലബ്ബായിരിക്കുമെന്ന് കാർലോ ആൻസലോട്ടി പറഞ്ഞു.ഇറ്റാലിയൻ മാനേജർക്ക് 2026 ജൂൺ വരെ മാഡ്രിഡുമായി കരാർ ഉണ്ട്.അദ്ദേഹത്തിന് 67 വയസ്സു ആയി കഴിഞ്ഞിരിക്കുന്നു.തനിക്ക് രാജ്യാന്തര ടീമുകളെ പരിശീലിപ്പിക്കാന്‍ വലിയ താല്പര്യമില്ല എന്നും ഓരോ ദിവസവും അടിമുടി മാറുന്ന ക്ലബ് ഫൂട്ബോള്‍ ആണ് തനിക്ക് ചേര്‍ന്നത് എന്നും അദ്ദേഹം ഒബി വൺ പോഡ്‌കാസ്റ്റിനോട് പറഞ്ഞു.
“ഒരു പരിശീലകനെന്ന നിലയിൽ ഇത് എൻ്റെ സീസൺ നമ്പർ 29 ആണ്. ഞാൻ ഒരുപാട് വിജയിച്ചിട്ടുണ്ട് എന്നത് ശരിയാണ്, പക്ഷേ എനിക്ക് നഷ്ടപ്പെട്ട കിരീടങ്ങളുടെ എണ്ണവും വളരെ അധികം ആണ്.”അദ്ദേഹം തന്റെ നീണ്ട കരിയറിനെ അല്പം വിമർശിക്കാനും അന്‍സലോട്ടിക്ക് കഴിഞ്ഞു.എസി മിലാൻ, ചെൽസി, പാരിസ് സെൻ്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക്, മാഡ്രിഡ് എന്നിവയ്‌ക്കൊപ്പം ലീഗ് കിരീടങ്ങളും ആഭ്യന്തര കപ്പുകളും യൂറോപ്യൻ ബഹുമതികളും നേടി ലോകത്തിലെ ഏറ്റവും വലിയ മാനേജര്‍ ആയിട്ടാണ് അദ്ദേഹം നിര്‍ത്തി പോകുന്നത്.