ക്യാപ്റ്റൻ കൂട്ടരും തകർത്തു : ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ
ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. ടോസ് നഷ്ട്ടപെട്ട ഇന്ത്യ ബാറ്റിംഗ് ആരംഭിച്ച ശേഷം മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ, ഗിൽ, പന്ത്, സൂര്യകുമാർ യാദവ് എന്നിവർ മികച്ച പ്രകടനം ആണ് നടത്തിയത്.
ആദ്യ വിക്കറ്റിൽ ഇന്ത്യ മികച്ച പ്രകടനം ആണ് നടത്തിയത്. ജയ്‌സ്വാൾ, ഗിൽ സഖ്യം ഒന്നാം വിക്കറ്റിൽ 74 റൺസ് നേടി. ജയ്‌സ്വാൾ 21 പന്തിൽ 40 റൺസ് നേടിയപ്പോൾ ഗിൽ 16 പന്തിൽ 34 റൺസ് നേടി. പിന്നീട് ഇരുവരും പുറത്തായ ശേഷം സൂര്യകുമാർ യാദവും, പന്തും ചേർന്ന് മറ്റൊരു കൂട്ടുകെട്ട് ഉണ്ടാക്കി. ഇരുവരും ചേർന്ന് 76 റൺസ് നേടി. ഇതോടെ സ്‌കോർ 150 കടന്നു. സൂര്യകുമാർ 58 റൺസ് നേടിയപ്പോൾ പന്ത് 49 റൺസിന് പുറത്തായി. പിന്നീട് എത്തിയവർ എല്ലാം പെട്ടെന്ന് പുറത്തായെങ്കിലും ആദ്യ നാല് വിക്കറ്റിൽ നേടിയ റൺസ് ടീമിനെ 200 കടത്താൻ സഹായിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി പതിരണ നാല് വിക്കറ്റ് നേടി.