യൂറോ 2024: പോർച്ചുഗൽ ടീമില്‍ ഇനിയും തുടരും എന്നു സൂചന നല്കി റൊണാള്‍ഡോ
വേദനാജനകമായ യൂറോ 2024 പുറത്തായതിന് പിന്നാലെ പോർച്ചുഗലിനായി കളിക്കുന്നത് തുടരുമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂചന നൽകി.ജർമ്മനിയിൽ നടന്ന ടൂർണമെൻ്റിൽ പോർച്ചുഗലിൻ്റെ അഞ്ച് കളികളിലും റൊണാൾഡോ കളിച്ചു.തൻ്റെ കരിയറിൽ ആദ്യമായി, ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെൻ്റിൽ ഓപ്പൺ പ്ലേയിൽ ഗോൾ നേടുന്നതിൽ റൊണാള്‍ഡോ പരാജയപ്പെട്ടു.
യൂറോയില്‍ നിന്നും പുറത്തായത്തിന് ശേഷം ആദ്യമായാണ് റൊണാള്‍ഡോ പരസ്യമായി പ്രതികരിച്ചത്.” നിങ്ങള്‍ ഞങ്ങള്‍ക്ക് നല്കിയ എല്ലാ പിന്തുണയ്ക്കും നന്ദി.കൂടുതല്‍ ഈ യൂറോ ടൂര്‍ണമെന്റില്‍ നേടാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു.എന്നാല്‍ നിര്‍ഭാഗ്യം ഞങ്ങളെ പിന്തുടര്‍ന്നു.പോര്‍ച്ചുഗലുമായുള്ള എന്റെ ബന്ധം ഇനിയും കൂടുതല്‍ ഉറപ്പോടെയും ശക്തിയോടെയും കെട്ടി പടുക്കാന്‍ ഇനിയും ഞാന്‍ പ്രവര്‍ത്തിക്കും.”ഇതായിരുന്നു അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ട്വീറ്റ്.യൂറോയില്‍ പരാജയപ്പെട്ട ശേഷം പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസും റൊണാള്‍ഡോ ടീമില്‍ തുടരണം എന്ന അഭിപ്രായം ആണ് പങ്കുവെച്ചത്.