പനാമയെ തോൽപ്പിച്ച് കൊളംബിയ കോപ്പ അമേരിക്ക സെമിയിലേക്ക്
ശനിയാഴ്ച അരിസോണയിലെ ഗ്ലെൻഡേലിലുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ പനാമയെ 5-0ന് തോൽപ്പിച്ച് കൊളംബിയ കോപ്പ അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു.ഇന്റെര്‍നാഷണല്‍ മല്‍സരങ്ങള്‍ എല്ലാം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും മറ്റും എത്തുമ്പോള്‍ കൊളംബിയ മാത്രം അല്പം വിത്യസ്തമായി സഞ്ചരിച്ചു.കഴിഞ്ഞ നാല് കോപ അമേരിക്കന്‍ ടൂര്‍ണമെന്റിലും കൊളംബിയ സെമിയില്‍ എത്തിയിട്ടുണ്ട്.ഷൂട്ടൗട്ടിൽ ബ്രസീലിനെ തോൽപ്പിച്ച ഉറുഗ്വേയെ ആണ് കൊളംബിയ നേരിടാന്‍ പോകുന്നത്.

പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടുകയും അത് കൂടാതെ രണ്ടു ഗോളിന് വഴി ഒരുക്കുകയും ചെയ്ത ജയിംസ് റോഡ്രിഗസ് ആണ് മല്‍സരത്തിലെ താരം.മല്‍സരം തുടങ്ങി 8 ആം മിനുട്ടില്‍ മികച്ച ഒരു കോണര്‍ കിക്കിലൂടെ സ്‌ട്രൈക്കർ ജോൺ കോർഡോബക്ക് ഗോള്‍ നേടാന്‍ ജയിംസ് അവസരം നല്കി.അതിനു ശേഷം പനാമ ഗോൾകീപ്പർ ഒർലാൻഡോ മോസ്‌ക്വറ ജോൺ ഏരിയാസിനെ വീഴ്ത്തിയത് മൂലം ലഭിച്ച പെനാല്‍റ്റി ജയിംസ് ലക്ഷ്യത്തില്‍ എത്തിച്ചു.41 ആം മിനുട്ടില്‍ ഒരു മികച്ച ഫ്രീ കിക്ക് അസിസ്റ്റിലൂടെ ജയിംസ് ലൂയിസ് ഡയാസിനും അസിസ്റ്റ് നല്കി.രണ്ടാം പകുതിയില്‍ കളി നിയന്ത്രിക്കാന്‍ മാത്രമേ കൊളംബിയ ശ്രമിച്ചുള്ളൂ.എന്നിട്ടും രണ്ടു ഗോളുകള്‍ കൂടി നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.70 ആം മിനുട്ടില്‍ റിച്ചാർഡ് റിയ