നിരോധനത്തിനെതിരെ പോരാടാൻ യുവൻ്റസിൻ്റെ പോൾ പോഗ്ബ
താൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായി തീർന്നിട്ടില്ലെന്നും ഒരു തിരിച്ചു വരവ് ഉടന്‍ തന്നെ ഉണ്ടാകും എന്നു പോള്‍ പോഗ്ബ അറിയിച്ചു.ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നാല് വർഷത്തെ വിലക്ക് താരത്തിനു ഉണ്ട്.അത് രണ്ടു വര്‍ഷമാക്കി ചുരുക്കാനുള്ള അപ്പീല്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.അതിനുള്ള കോടതി വിധി കാത്താണ് അദ്ദേഹം ഇരിക്കുന്നത്.31 കാരനായ പോഗ്ബ, 2023 ഓഗസ്റ്റ് മുതൽ കളിച്ചിട്ടില്ല.
“ഞാന്‍ ഏത് അഭിമുഖത്തിലും വിരമിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞിട്ടില്ല.അതിനാല്‍ ഇന്നതെ അവസ്ഥയില്‍ എന്നെ എപ്പോള്‍ വേണം എങ്കില്‍ പിച്ചില്‍ തിരികെ കാണാം.എനിക്ക് ഉണ്ടായ അന്യായത്തിനെതിരെ ഞാന്‍ ഇപ്പോള്‍ പോരാടി കൊണ്ടിരിക്കുകയാണ്.അത് ഉടന്‍ തന്നെ തീര്‍പ്പ് ആകും എന്നു ഞാന്‍ വിശ്വസിക്കുന്നു.ഇപ്പോഴും ഞാന്‍ യുവന്റസ് താരം ആണ്.കരാറിനെ കുറിച്ചും ബാക്കിയുള്ള കാര്യങ്ങളെ കുറിച്ചുമൊന്നും ഞാനും അവരും സംസാരിച്ചിട്ടില്ല.എന്റെ അപ്പീലിന്റെ വിധി കാത്ത് നില്‍ക്കുകയാണ് അവര്‍.”തിങ്കളാഴ്ച ഡസൽഡോർഫിൽ സ്കൈ ഇറ്റാലിയയോട് പോഗ്ബ പറഞ്ഞു.