ബ്രൈറ്റൺ & ഹോവ് അൽബിയോൺ ന്യൂകാസിലിൽ നിന്നുള്ള യാങ്കുബ മിൻ്റയെ സൈൻ ചെയ്തു
ന്യൂകാസിൽ യുണൈറ്റഡിൽ നിന്ന് ഗാംബിയ വിംഗർ യാങ്കുബ മിൻ്റേയെ സൈൻ ചെയ്തതായി ബ്രൈറ്റൺ & ഹോവ് അൽബിയോൺ അറിയിച്ചു.അഞ്ച് വർഷത്തെ കരാറില്‍ ആണ് അദ്ദേഹത്തിനെ അവര്‍ സൈന്‍ ചെയ്തിരിക്കുന്നത്.എറെഡിവിസിയില്‍ ഫെയ്നൂർഡിനു വേണ്ടി താരം കളിച്ചിരുന്നു.അവിടെ അദ്ദേഹം 10 ഗോളുകള്‍ നേടി പല വലിയ ക്ലബില്‍ നിന്നും ശ്രദ്ധ പിടിച്ച് പറ്റി.

23 ല്‍ ആണ് അദ്ദേഹം പ്രീമിയര്‍ ലീഗിലേക്ക് കാല് എടുത്തു വെച്ചത്.എന്നാല്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും ആ ടീമില്‍ ചെയ്യാന്‍ കഴിഞ്ഞില്ല.ബ്രൈറ്റൺ ന്യൂകാസിലുമായി 30 മില്യൺ പൗണ്ട് ഡീലില്‍ ആണ് താരത്തിനെ സൈന്‍ ചെയ്തിരിക്കുന്നത്.ലാഭവും സുസ്ഥിരവുമായ നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനുള്ള അവസരം ഒഴിവാക്കുന്നതിന് വേണ്ടി ആണ് ഇപ്പോള്‍ തന്നെ ഈ ഡീല്‍ ധൃതിയില്‍ പൂര്‍ത്തിയാക്കാന്‍ ന്യൂ കാസില്‍ മുന്‍ കൈ എടുത്തത്.