യൂറോ 2024 ; പോര്‍ച്ചുഗലിന് ക്വാര്‍ട്ടറില്‍ എത്താന്‍ സ്ലൊവേനിയന്‍ കടമ്പ മറികടക്കണം
യൂറോയിലെ ഫേവറിട്ടുകള്‍ ആയ പോര്‍ച്ചുഗല്‍ ഇന്ന് കളിക്കും.അതേസമയം, ഒരു പ്രധാന ടൂർണമെൻ്റിലെ ആദ്യ നോക്കൗട്ട് മത്സരത്തിനായി സ്ലോവേനിയക്കാർ ഫ്രാങ്ക്ഫർട്ടിൽ എത്തുന്നു.യൂറോ 2024 നോക്കൌട്ട് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ – സ്ലോവേനിയ പോരാട്ടം ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് നടക്കാന്‍ പോകുന്നത്.
പോര്‍ച്ചുഗല്‍ എന്ന ടീമിന് എപ്പോഴും പ്രശ്നം ആവുന്നത് കളിയുടെ നിലവാരം മുകളിലെ തട്ടില്‍ എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണു.16 ല്‍ യൂറോ നേടുമ്പോഴും അവര്‍ക്ക് തങ്ങളുടെ കളിക്കാരില്‍ നിന്നും മുന്തിയ നിലവാരം ഉള്ള പ്രകടനം ലഭിച്ചില്ല.ഇപ്പോള്‍ നടക്കുന്നതും മറിച്ചല്ല.ഈ യൂറോയില്‍ അനവധി യുവ , വെറ്ററന്‍ താരങ്ങള്‍ ഉണ്ടായിട്ടും ഈ ടീമിന് താളം കണ്ടെത്താന്‍ ആയിട്ടില്ല.ഈ ടീമിന് ഒരു സ്ഥിരമായ കളി ശൈലിയും അത് പോലെ ഓരോ താരങ്ങള്‍ക്ക് വ്യക്തമായ ഗെയിം പ്ലാനും നല്കാന് മുന്നത്തെ കോച്ച് ആയ സാന്റോസിന് കഴിഞ്ഞിരുന്നില്ല.ഇപ്പോഴത്തെ മാനേജര്‍ ആയ മാര്‍ട്ടിനസും അത് പറ്റും എന്നു തോന്നുന്നില്ല.കഴിഞ്ഞ മല്‍സരത്തില്‍ ദുര്‍ഭലര്‍ ആയ ജോര്‍ജിയക്കെതിരെ രണ്ടു ഗോളിന് ആണ് പറങ്കികള്‍ പരാജയപ്പെട്ടത്. ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്ത് ആയിരുന്നു എങ്കിലും സ്ലൊവേനിയയ്ക്ക് നോക്കൌട്ട് നറുക്കു ലഭിച്ചു.